രേണുക വേണു|
Last Modified ശനി, 1 ജനുവരി 2022 (15:20 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ജയിച്ചിട്ടും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. സെഞ്ചൂറിയന്‍ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്ക് ഇന്ത്യക്ക് തിരിച്ചടിയായി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒരു പോയിന്റ് ഇന്ത്യക്ക് കുറഞ്ഞു. 64.28 ആയിരുന്നു നേരത്തെ ഇന്ത്യയുടെ വിജയശതമാനം. സെഞ്ചൂറിയന്‍ ടെസ്റ്റിന് ശേഷം അത് 63.09 ശതമാനമായി കുറഞ്ഞു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ശ്രീലങ്ക രണ്ടാം സ്ഥാനത്തും പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയാണ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്.