ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: അങ്ങേയറ്റം നിരാശപ്പെടുത്തിയ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

രേണുക വേണു| Last Modified വ്യാഴം, 24 ജൂണ്‍ 2021 (15:38 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മൂന്ന് താരങ്ങളാണ് ഇന്ത്യയെ അങ്ങേയറ്റം നിരാശപ്പെടുത്തിയത്. ഒരു ഇന്നിങ്‌സില്‍ പോലും മികച്ചതെന്ന് അവകാശപ്പെടാവുന്ന പ്രകടനം ഈ മൂന്ന് പേരില്‍ നിന്നും ഉണ്ടായിട്ടില്ല.

ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ ഏറെ നിരാശപ്പെടുത്തിയ താരം. ലോകോത്തര ബൗളറെന്ന വിശേഷണമുണ്ടായിട്ടും രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി ഒരു വിക്കറ്റ് പോലും ബുംറ നേടിയില്ല. രണ്ട് ഇന്നിങ്‌സുകളിലായി 36.4 ഓവര്‍ ബുംറ എറിഞ്ഞു, 92 റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞതുമില്ല. രണ്ട് ഇന്നിങ്‌സിലും ഇന്ത്യയ്ക്കായി ബാറ്റ് ചെയ്ത ബുംറ ഒരു റണ്‍സ് പോലും നേടിയതുമില്ല !

ടെസ്റ്റ് ക്രിക്കറ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനാണ് ചേതേശ്വര്‍ പൂജാര. വിദേശ പിച്ചുകളില്‍ കൂടുതല്‍ നേരം പിടിച്ചുനില്‍ക്കാനുള്ള കഴിവും താരത്തിനുണ്ട്. എന്നാല്‍, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പൂജാര നിരാശപ്പെടുത്തി. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി പൂജാര ആകെ നേടിയത് 23 റണ്‍സ് മാത്രമാണ്.

ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ബാറ്റിങ്ങിലും ബൗളിങ്ങിലും ജഡേജ നിരാശപ്പെടുത്തി. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി ജഡേജ നേടിയത് 31 റണ്‍സാണ്. രണ്ട് ഇന്നിങ്‌സുകളിലായ 15.2 ഓവര്‍ എറിഞ്ഞ ജഡേജയ്ക്ക് ഒരു വിക്കറ്റ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :