India vs New Zealand, 1st ODI: ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു; മുഹമ്മദ് സിറാജ് ഇല്ല !
India vs New Zealand 1st ODI
India vs New Zealand, 1st ODI: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിലാണ് മത്സരം നടക്കുന്നത്.
പ്ലേയിങ് ഇലവൻ: മുഹമ്മദ് സിറാജിനെ ബെഞ്ചിലിരുത്തിയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. അർഷ്ദീപ് സിങ് ആണ് പേസ് നിരയെ നയിക്കുക. ടി20 നായകൻ ശ്രേയസ് അയ്യരും പ്ലേയിങ് ഇലവനിൽ ഉണ്ട്.
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, അക്‌സർ പട്ടേൽ, നമാൻ ധിർ, അൻഷുൽ കംബോജ്, അക്വിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ്
ഏകദിന പരമ്പര, മത്സരക്രമം
ഒന്നാം ഏകദിനം - നവംബർ 4 - ഓക് ലൻഡ്
രണ്ടാം ഏകദിനം - നവംബർ 7 - വെല്ലിങ്ടൺ
മൂന്നാം ഏകദിനം - നവംബർ 10 - ഹാമിൽട്ടൺ
നാലാം ഏകദിനം - നവംബർ 13 - മൗണ്ട് മൗൻഗന്യു
അഞ്ചാം ഏകദിനം - നവംബർ 15 - മൗണ്ട് മൗൻഗന്യു
എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാവിലെ 7.30 മുതൽ ആരംഭിക്കും
ചരിത്രം ഇന്ത്യക്ക് പ്രതികൂലം
ഈഡൻ പാർക്കിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ 11 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ ജയിക്കാൻ സാധിച്ചിരിക്കുന്നത് നാല് കളികളിൽ മാത്രം.
തത്സമയം കാണാം
സോണി സ്പോർട്സ് നെറ്റ് വർക്കിലും സോണി ലിവ് ആപ്പിലും മത്സരങ്ങൾ തത്സമയം കാണാം.
അവസാന രണ്ട് ഏകദിനങ്ങളിൽ ശ്രേയസ് നയിക്കും
ആദ്യ മൂന്ന് ഏകദിനങ്ങളിൽ ശുഭ്മാൻ ഗിൽ ഇന്ത്യയെ നയിക്കും. അവസാന രണ്ട് മത്സരങ്ങളിൽ ഗില്ലിനും കെ.എൽ.രാഹുലിനും വിശ്രമം. ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങാൻ വേണ്ടിയാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. നാലാമത്തെയും അഞ്ചാമത്തെയും ഏകദിനങ്ങളിൽ ശ്രേയസ് അയ്യർ ഇന്ത്യയെ നയിക്കും. Also Read: ഒരു ദിവസത്തേക്ക് വാടക 15,000 രൂപ ! ഗവർണറുടെ ഫോർച്യൂണറിന് സതീശന്റെ ഗ്രീൻ സിഗ്നൽ, ധൂർത്ത്
