1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Taliban Congratulates Afghanistan Team

'ഭാവിയില്‍ കൂടുതല്‍ വിജയങ്ങള്‍ നല്‍കി അള്ളാഹു അനുഗ്രഹിക്കട്ടെ'; അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ആശംസകളുമായി താലിബാന്‍

Taliban
ടി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ആശംസകളുമായി താലിബാന്‍. 'സ്‌കോട്ട്‌ലന്‍ഡിനെതിരായ ചരിത്ര വിജയത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കും രാജ്യം മുഴുവനും ആശംസകള്‍. നിങ്ങള്‍ നന്നായി കളിച്ചു ! ഭാവിയില്‍ കൂടുതല്‍ വിജയങ്ങള്‍ നല്‍കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ,' താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വീറ്റ് ചെയ്തു. സ്‌കോട്ട്‌ലന്‍ഡിനെ 130 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'ഷമി ലോകോത്തര ബൗളറാണ്, നിങ്ങളുടെ താരത്തെ ബഹുമാനിക്കാന്‍ പഠിക്കൂ'; ഇന്ത്യന്‍ ആരാധകരോട് പാക് താരം മുഹമ്മദ് റിസ്വാന്‍