ടി20 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാൻ കളിക്കും, സ്ഥിരീകരിച്ച് ഐസിസി

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (18:38 IST)
അഫ്‌ഗാനിസ്ഥാൻ ടി20 ലോകകപ്പിൽ കളിക്കുമെന്ന് സ്ഥിരീകരിച്ച് ഐസിസി. ഇടക്കാല സിഇഒ ജെഫ് അല്ലാർഡിസ് ആണ് അഫ്ഗാനിസ്ഥാൻ്റെ പങ്കെടുക്കൽ സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ ക്രിക്കറ്റ് ടീമിനെ ഐസിസി വിലക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഐസിസിയുടെ വെളിപ്പെടുത്തൽ.

ഐസിസിയുടെ നിയമപ്രകാരം ഫുൾ മെമ്പറായ എല്ലാ ക്രിക്കറ്റ് ബോർഡുകൾക്കും പുരുഷ ടീമുകൾക്കൊപ്പം വനിതാ ടീമുകളും വേണമെന്ന് നിർബന്ധമാണ്. എന്നാൽ താലിബാൻ ഭരണത്തിലേറിയതിന് പിന്നാലെ സ്ത്രീകൾ കായികവിനോദങ്ങളിൽ ഏർപ്പെടുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുരുഷ ടീമിനെ ലോകകപ്പിൽ നിന്ന് വിലക്കിയേക്കുമെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഈ റിപ്പോർട്ടുകളെ തള്ളി ഐസിസി തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :