സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (15:56 IST)
അഫ്ഗാനിസ്ഥാനില്‍ സ്‌കൂളുകള്‍ തുറക്കണമെന്ന് താലിബാനോട് പെണ്‍കുട്ടികളും അധ്യാപകരും ആവശ്യപ്പെടുന്നു. താലിബാന്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ടുമാസമായി പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ മൂന്നു പ്രദേശങ്ങളില്‍ മാത്രമാണ് സ്‌കൂളുകള്‍ തുറന്നത്. മദിന എന്ന പന്ത്രണ്ടാം ക്ലാസുകാരി തലസ്ഥാനമായ കാബൂളടക്കം എല്ലാ പ്രദേശങ്ങളിലും സ്‌കൂളുകള്‍ തുറക്കണമെന്നും മഞ്ഞുകാലം വരുകയാണെന്നും സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികം സൗകര്യമൊന്നും ഇല്ലെന്ന് പറയുന്ന വീഡിയോ വൈറല്‍ ആകുകയാണ്.
പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്നും എത്രയും വേഗം സ്‌കൂളുകള്‍ തുറക്കണമെന്ന് അധ്യാപകരും ആവശ്യപ്പെടുന്നു.