1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India Beat West Indies in 1st T20 I

അടിച്ചുപറത്തി ക്യാപ്റ്റൻ; വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 യിൽ ഇന്ത്യക്ക് ജയം

India, West Indies, India vs West Indies, India West Indies 1st T20I, Shreyas Iyer
Shreyas Iyer

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 19.1 ഓവറിൽ 171 ന് ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ നായകൻ ശ്രേയസ് അയ്യരുടെ സെഞ്ചുറി കരുത്തിൽ ഇന്ത്യ എട്ട് വിക്കറ്റുകളും 32 പന്തുകളും ശേഷിക്കെ ലക്ഷ്യംകണ്ടു. 
 
ക്യാപ്റ്റൻ ഷോ ! 
 
35 റൺസിൽ ഇന്ത്യക്ക് രണ്ട് ഓപ്പണർമാരെയും നഷ്ടമായെങ്കിലും നായകൻ ശ്രേയസ് അയ്യർ വെസ്റ്റ് ഇൻഡീസിന്റെ സകല സാധ്യതകളും തല്ലിക്കെടുത്തി. 43 പന്തിൽ 10 ഫോറും ആറ് സിക്‌സും സഹിതം 102 റൺസുമായി ശ്രേയസ് പുറത്താകാതെ നിന്നു. ഇഷാൻ കിഷൻ 27 പന്തിൽ 37 റൺസുമായി നായകന് മികച്ച പിന്തുണ നൽകി. അഭിഷേക് ശർമ, (21) സഞ്ജു സാംസൺ (11) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. 
 
നമാൻ ധിറിന് മൂന്ന് വിക്കറ്റ് 
 
ഇന്ത്യക്കായി ബൗളർമാരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. നമാൻ ധിർ നാല് ഓവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്‌സർ പട്ടേലിനും കുൽദീപ് യാദവിനും രണ്ട് വീതം വിക്കറ്റുകൾ. അർഷ്ദീപ് സിങ്ങിനും മായങ്ക് യാദവിനും ഓരോ വിക്കറ്റ്. 
 
തിളങ്ങി ഷായ് ഹോപ്പും റതർഫോർഡും
 
വെസ്റ്റ് ഇൻഡീസിനായി നായകൻ ഷായ് ഹോപ്പ് (37 പന്തിൽ 52), ഷെർഫെയ്ൻ റതർഫോർഡ് (34 പന്തിൽ 56) എന്നിവർ അർധ സെഞ്ചുറി നേടി. 
 
പരമ്പര 1-0 
 
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിനു മുന്നിലെത്തി. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. Also Read: 'ഗുഡ് ബൈ'; രാജ്യാന്തര കരിയറിനോട് വിടപറഞ്ഞ് മെസി
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മെസിയുടെ പത്താം നമ്പർ ജേഴ്‌സി നിക്കോ പാസിന് ?