1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. T 20 World Cup Point Table

T 20 World Cup Point Table: സെമിയോട് കൂടുതല്‍ അടുത്ത് ഇന്ത്യ; നെതര്‍ലന്‍ഡ്‌സിനെതിരായ വിജയത്തിനു ശേഷം പോയിന്റ് ടേബിള്‍ ഇങ്ങനെ

T 20 World Cup Point Table
T 20 World Cup Point Table: നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ വിജയത്തിനു പിന്നാലെ പോയിന്റ് ടേബിളില്‍ ഇന്ത്യയുടെ കുതിപ്പ്. ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. രണ്ട് കളികളില്‍ രണ്ടും ജയിച്ച ഇന്ത്യക്ക് നാല് പോയിന്റാണ് ഇപ്പോള്‍ ഉള്ളത്. രണ്ട് കളികളില്‍ മൂന്ന് പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. +1.425 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് +5.200 ആണ് നെറ്റ് റണ്‍റേറ്റ്. 
 
സെമിയിലെത്താല്‍ ഇന്ത്യക്ക് ഇനി രണ്ട് ജയം കൂടി നിര്‍ണായകമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സിംബാബെ എന്നിവരാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ എതിരാളികള്‍. 
 
അടുത്ത ലേഖനം
T20 World Cup, India vs Netherlands Match Result: ഡച്ച് പടയെ പഞ്ചറാക്കി രോഹിതും സംഘവും; ഇന്ത്യക്ക് ലോകകപ്പില്‍ രണ്ടാം ജയം