അനുബന്ധ വാര്‍ത്തകള്‍
- സ്വന്തം സിക്സ് കണ്ട് കള്ളുതള്ളി വിരാട് കോലി; ഇങ്ങനെയൊരു സിക്സ് അടിക്കാന്‍ കോലിക്ക് മാത്രമേ കഴിയൂ എന്ന് ആരാധകര്‍ (വീഡിയോ)
- നെതര്‍ലന്‍ഡ്സിനെതിരെയും മുട്ടിടി ! കെ.എല്‍.രാഹുല്‍ പുറത്ത്
- T20 World Cup, India vs Netherlands Match: നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്ത് രോഹിത്
- India vs Netherlands T20 World Cup Match Predicted 11: നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന് ഇങ്ങനെ
- പാണ്ഡ്യക്ക് വിശ്രമം നല്‍കിയേക്കും, പകരം ഹൂഡ; ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്
T20 World Cup, India vs Netherlands Match Result: ഡച്ച് പടയെ പഞ്ചറാക്കി രോഹിതും സംഘവും; ഇന്ത്യക്ക് ലോകകപ്പില്‍ രണ്ടാം ജയം
ഇന്ത്യക്ക് വേണ്ടി ബുവനേശ്വര്‍ കുമാര്‍ മൂന്ന് ഓവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി
T20 World Cup, India vs Netherlands Match Result: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 123 റണ്‍സ് മാത്രം.
ഇന്ത്യക്ക് വേണ്ടി ബുവനേശ്വര്‍ കുമാര്‍ മൂന്ന് ഓവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റ് നേടി.
ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കെ.എല്‍.രാഹുല്‍ ഒന്‍പത് റണ്‍സിന് മടങ്ങിയെങ്കിലും രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ചുറി നേടി. കോലി 44 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 62 റണ്‍സ് നേടി പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയുടെ സ്‌കോര്‍ 160 കടക്കാന്‍ സഹായിച്ചത്. സൂര്യകുമാര്‍ വെറും 25 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സുമായി പുറത്താകാതെ നിന്നു. രാഹിത് 39 പന്തില്‍ 53 റണ്‍സെടുത്താണ് പുറത്തായത്.