സ്വന്തം സിക്‌സ് കണ്ട് കള്ളുതള്ളി വിരാട് കോലി; ഇങ്ങനെയൊരു സിക്‌സ് അടിക്കാന്‍ കോലിക്ക് മാത്രമേ കഴിയൂ എന്ന് ആരാധകര്‍ (വീഡിയോ)

ഷോട്ട് ഓഫ് ദി മാച്ച് എന്നാണ് ഈ വീഡിയോ പങ്കുവെച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്

രേണുക വേണു| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (15:34 IST)

ട്വന്റി 20 ലോകകപ്പില്‍ തന്റെ ഉജ്ജ്വല ഫോം തുടരുകയാണ് വിരാട് കോലി. ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ പുറത്താകാതെ 62 റണ്‍സാണ് കോലി നേടിയത്. സ്വന്തം സിക്‌സ് കണ്ട് കള്ളുതള്ളിയ വിരാട് കോലിയെയാണ് ഇന്ന് ആരാധകര്‍ കണ്ടത്.

ഡച്ച് ബൗളര്‍ ഫ്രെഡ് ക്ലാസന്‍ എറിഞ്ഞ 17-ാം ഓവറിലെ മൂന്നാം പന്തിലാണ് കോലി അനായാസം കവറില്‍ ഒരു സിക്‌സ് നേടിയത്. ഒട്ടും ബുദ്ധിമുട്ടില്ലാതെ വളരെ അനായാസമാണ് ആ ഷോട്ട് കളിച്ചത്. ഈ സിക്‌സ് കണ്ട് ആരാധകരുടെ മാത്രമല്ല കള്ളുതള്ളിയത് വിരാട് കോലിയും ആശ്ചര്യപ്പെട്ടു. ആ സിക്‌സിന് ശേഷം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുന്ന സൂര്യകുമാര്‍ യാദവിനെ നോക്കി ആശ്ചര്യം പ്രകടിപ്പിക്കുന്ന കോലിയെ വീഡിയോയില്‍ കാണാം.
ഷോട്ട് ഓഫ് ദി മാച്ച് എന്നാണ് ഈ വീഡിയോ പങ്കുവെച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :