നെതര്‍ലന്‍ഡ്‌സിനെതിരെയും മുട്ടിടി ! കെ.എല്‍.രാഹുല്‍ പുറത്ത്

രേണുക വേണു| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (13:07 IST)

കെ.എല്‍.രാഹുലിന്റെ ഫോംഔട്ട് ലോകകപ്പില്‍ ഇന്ത്യക്ക് തലവേദനയാകുന്നു. താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെതിരെയും രാഹുല്‍ രണ്ടക്കം കാണാതെ പുറത്തായി. 12 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രം എടുത്താണ് രാഹുല്‍ ഇത്തവണ പുറത്തായത്. നെതര്‍ലന്‍ഡ്‌സ് ബൗളര്‍ വാന്‍ മെക്കറെന്റെ പന്തില്‍ എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രാഹുല്‍. നേരത്തെ പാക്കിസ്ഥാനെതിരായ കളിയില്‍ നാല് റണ്‍സ് മാത്രമെടുത്താണ് രാഹുല്‍ പുറത്തായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :