1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sunil Gavaskar on Indian Test Team and transition period

ട്രാൻസിഷൻ ഘട്ടമെന്ന് പറഞ്ഞ് എപ്പോഴും ഊരിപോരാനാവില്ല, ബാറ്റർമാർക്ക് നിലവാരമില്ല: ടെസ്റ്റ് ടീമിനെതിരെ സുനിൽ ഗവാസ്കർ

അഫ്ഗാനെതിരായ ഏക ടെസ്റ്റില്‍ വിജയിച്ചതിന് ശേഷം ജിയോ ഹോട്ട്സ്റ്റാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

India beat Afghanistan for an innings, Manav Suthar, Manav Suthar Six Wickets in Debut, Mullanpur Test, manav Suthar Records, India vs Afghanistan Test, മാനവ് സുത്താർ, ഇന്ത്യ-അഫ്ഗാനിസ്ഥാൻ, മാനവ് സുത്താർ ആറ് വിക്കറ്റ്, മാനവ് സുത്താർ ബൗളിങ്‌
ഇന്ത്യന്‍ ടെസ്റ്റ് ടീം ഒരു ട്രാന്‍സിഷന്‍ കാലത്തിലൂടെയാണെന്ന് പറഞ്ഞ് തോല്‍വികളെ ന്യായീകരിക്കുന്ന പരിപാടി നിര്‍ത്തണമെന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. തോല്‍വികളെ ഈ കാരണം പറഞ്ഞ് ന്യായീകരിക്കുന്നത് ഒഴിവാക്കണമെന്നും ബാറ്റിങ്ങിലെ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ടീം ശ്രദ്ധിക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. അഫ്ഗാനെതിരായ ഏക ടെസ്റ്റില്‍ വിജയിച്ചതിന് ശേഷം ജിയോ ഹോട്ട്സ്റ്റാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും എപ്പോഴും പറയുന്നത് ട്രാന്‍സിഷന്‍ ഘട്ടത്തെ പറ്റിയാണ്. ആ രീതി അവസാനിപ്പിച്ച ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരത്തില്‍ ശ്രദ്ധ വെയ്ക്കണം. എല്ലാ ടീമിലും താരങ്ങള്‍ വിരമിക്കുമ്പോള്‍ മാറ്റങ്ങള്‍ വരാറുണ്ട്. അത് സ്വാഭാവികമാണ്. സമീപകാല ഫലങ്ങള്‍ നോക്കിയാല്‍ ബൗളിങ്ങിനേക്കാള്‍ ആശങ്കയുണ്ടാക്കുന്നത് ബാറ്റിങ്ങിലെ പോരായ്മയാണ്. ടി20 ശൈലിയിലേക്ക് ബാറ്റര്‍മാര്‍ വഴുതിപോകുന്നത് ക്ഷമ നശിക്കാനും മോശം തീരുമാനങ്ങള്‍ എടുക്കാനും കാരണമാകുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ആവശ്യപ്പെടുന്നത് മറ്റൊരു സമീപനമാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പാകിസ്ഥാനിൽ മുറിക്ക് പുറത്ത് തോക്കുമായി പട്ടാളം, ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം എന്നിട്ടും കളിച്ചു : ലിറ്റൺ ദാസ്