1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shreyas iyer prases muhammad shami

ഷമിയ്ക്ക് അധികം സംസാരിക്കുന്ന സ്വഭാവമില്ല, ചെയ്താണ് ശീലം: ശ്രേയസ് അയ്യർ

shami
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ഡ്രെസ്സിങ്ങ് റൂമില്‍ ശാന്തനായ മനുഷ്യനാണ് ഷമിയെന്നും സംസാരത്തേക്കാള്‍ പ്രവര്‍ത്തിയിലാണ് ഷമിയുടെ ശ്രദ്ധയെന്നും ശ്രേയസ് പറഞ്ഞു.
 
ഡ്രെസ്സിങ്ങ് റൂമില്‍ വെച്ച് ഷമിയുമായി സംസാരിച്ചിരുന്നു. ഇത് നിങ്ങള്‍ക്ക് യോജിച്ച വിക്കറ്റാണെന്ന് ഞാന്‍ പറഞ്ഞു. കാരണം ഷമി നന്നായി സീം ചെയ്യുന്ന ഒരാളാണ്, വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു. ഡ്രെസ്സിങ്ങ് റൂമില്‍ അദ്ദേഹം ശാന്തനാണ്. അധികം സംസാരങ്ങളില്ല. പ്രവര്‍ത്തിയിലാണ് ഷമി ശ്രദ്ധിക്കുന്നത്. മത്സരശേഷം ശ്രേയസ് അയ്യര്‍ പറഞ്ഞു. ഷമി തന്റെ അവസരത്തിനായി കാത്തിരിക്കുകയും എപ്പോഴും അത് മുതലെടുക്കുകയും ചെയ്യുന്നു. മത്സരത്തില്‍ ബുമ്രയും സിറാജും മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും അയ്യര്‍ കൂട്ടിചേര്‍ത്തു.
അടുത്ത ലേഖനം
2003,2015,2019 ആവർത്തിക്കാൻ സാധ്യത, ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകി മുൻ പാക് നായകൻ