ഡികോക്കിന് തൊട്ടുപിന്നിൽ സച്ചിനെയും പിന്നിലാക്കാം, ലോകകപ്പിൽ കോലി കുതിപ്പ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (15:31 IST)
ലോകകപ്പ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഓടികയറി വിരാട് കോലി. 8 കളികളില്‍ നിന്നും 550 റണ്‍സുമായി നില്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരമായ ക്വിന്റണ്‍ ഡികോക്കിന് തൊട്ടുപിന്നിലാണ് ഇന്ത്യന്‍ താരം. 8 മത്സരങ്ങളില്‍ നിന്നും 543 റണ്‍സാണ് കോലിയ്ക്കുള്ളത്. 8 മത്സരങ്ങളില്‍ നിന്നും 523 റണ്‍സടിച്ച ന്യൂസിലന്‍ഡിന്റെ രചിന്‍ രവീന്ദ്രയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 442 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് ഇപ്പോഴും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. 2003 ലോകകപ്പില്‍ 673 റണ്‍സായിരുന്നു സച്ചിന്‍ അടിച്ചെടുത്തത്. ഒരു ഗ്രൂപ്പ് മത്സരവും പിന്നാലെ സെമിഫൈനല്‍ മത്സരവും ബാക്കിനില്‍ക്കെ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ 131 റണ്‍സാണ് കോലിയ്ക്ക് ആവശ്യമായിട്ടുള്ളത്.

അതേസമയം വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 7 കളികളില്‍ നിന്നും 19 വിക്കറ്റുമായി ഓസ്‌ട്രേലിയയുടെ ആദം സാമ്പയാണ് ഒന്നാം സ്ഥാനത്ത്. 18 വിക്കറ്റുമായി ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്ക രണ്ടാമതും 17 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍ മൂന്നാമതുമാണ്. വെറും 4 കളികളില്‍ നിന്നും 16 വിക്കറ്റുമായി മുഹമ്മദ് ഷമി പട്ടികയില്‍ നാലാം സ്ഥാനത്താണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :