അഭിറാം മനോഹർ|
Last Modified ശനി, 4 നവംബര്‍ 2023 (13:07 IST)
ഏകദിന ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുകയാണ് ഇന്ത്യന്‍ ടീം. കളിച്ച 7 മത്സരങ്ങളില്‍ വിജയിച്ചു എന്ന് മാത്രമല്ല എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം നേടിയാണ് ഇന്ത്യയുടെ വിജയങ്ങളെല്ലാം തന്നെ. ഇപ്പോഴിതാ നിലവിലെ ഇന്ത്യന്‍ ടീമിനെ 2003-2007 കാലഘട്ടത്തിലെ ഓസീസ് ടീമുമായി ഉപമിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ഓള്‍റൗണ്ടറായ ഷെയ്ന്‍ വാട്ട്‌സണ്‍.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതാപകാലത്തെ ഓസീസ് ടീം നടത്തിയിരുന്ന പ്രകടനത്തിന് സമാനമായ പ്രകടനമാണ് ഇന്ത്യ ലോകകപ്പില്‍ നടത്തുന്നതെന്ന് വാട്ട്‌സണ്‍ പറഞ്ഞത്. ഈ ടീമിന് യാതൊരു ബലഹീനതയുമില്ല.അന്നത്തെ ഓസീസ് ടീമിനെ പോലെ. ഈ ടീമിന് മികച്ച മാച്ച് വിന്നര്‍മാരുണ്ട്. ഇന്ത്യ ടൂര്‍ണമെന്റില്‍ അവിശ്വസനീയമാം വിധം ആധിപത്യം പുലര്‍ത്തുകയും ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുകയുമാണ്. ഈ ടീമിനെ വെല്ലുവിളിക്കണമെങ്കില്‍ മറ്റ് ടീമുകള്‍ക്ക് അവരുടെ മികച്ചത് തന്നെ പുറത്തെടുക്കേണ്ടിവരും. വാട്ട്‌സണ്‍ പറയുന്നു.