അഭിറാം മനോഹർ|
Last Modified ശനി, 4 നവംബര്‍ 2023 (11:30 IST)
ലോകകപ്പില്‍ ഇന്ത്യയ്ക്കായി സ്വപ്നസമാനമായ പ്രകടനം നടത്തുന്ന പേസര്‍ മുഹമ്മദ് ഷമിയെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ദന്‍. ഷമിയുടെ തിരിച്ചുവരവിന് ശേഷം എതിര്‍ ടീം ബാറ്റര്‍മാര്‍ കണ്ണീരൊഴുക്കുകയാണെന്ന് ഹെയ്ദന്‍ പറയുന്നു.
ഷമി ടീമില്‍ തിരിച്ചെത്തിയത് മുതല്‍ എതിര്‍ ടീം ബാറ്റര്‍മാര്‍ കണ്ണീരൊഴുക്കുകയാണ്. അവന്‍ സിമ്പിളായ ബൗളിംഗിലൂടെ തന്റെ വഴി കൊത്തിയെടുത്തു. മികച്ച സീമാണ് ഷമിയുടേത്. പന്ത് രണ്ട് വഴിക്കും ചലിപ്പിക്കാന്‍ ഷമിക്ക് സാധിക്കുന്നു. ഇത് പെര്‍ഫക്ടാണ്. ഈ ലോകകപ്പില്‍ ഞങള്‍ പലപ്പോഴും ബാറ്റര്‍മാരെ പറ്റി സംസാരിക്കാറുണ്ട്. ബൗളിങ്ങിനെ പറ്റി പറയുമ്പോള്‍ ഗംഭീരമായ പ്രകടനമാണ് ഷമി നടത്തുന്നത്. ഹെയ്ഡന്‍ പറഞ്ഞു.