അനുബന്ധ വാര്‍ത്തകള്‍
- വിടവാങ്ങൽ മത്സരത്തിൽ സെഞ്ച്വറി, അലീസ ഹീലിയ്ക്ക് രാജകീയ വരവേൽപ്പ്, ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ഓസീസ്
- തോറ്റു പുറത്തായി, പക്ഷേ ഈ മുതല്‍ കൊള്ളാം, 2 സെഞ്ചുറിയടക്കം ഫർഹാൻ അടിച്ചുകൂട്ടിയത് 383 റൺസ്
- ഇനി പൂജ്യത്തിന് പുറത്തായാലും ലോകകപ്പിൽ ഓപ്പണർ നീ തന്നെ, അഭിഷേകിന് ആ ഉറപ്പ് ലഭിച്ചിരുന്നു
- India vs Westindies : തോറ്റാൽ പുറത്ത്, ജീവന്മരണ പോരാട്ടത്തിൽ ഇന്ന് ഇന്ത്യയും വിൻഡീസും നേർക്കുനേർ
- ലങ്കയ്ക്കെതിരെ വേണ്ടിയിരുന്നത് 65 റൺസ് വിജയം, സാഹചര്യങ്ങൾ ഒത്തുവന്നിട്ടും പാകിസ്ഥാൻ ജയിച്ചത് 5 റൺസിന്, ന്യൂസിലൻഡ് സെമിയിൽ
India vs West Indies, T20 World Cup 2026: 'കേരള മോഡൽ' ചേസ്; സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ സെമിയിൽ
മലയാളി താരം സഞ്ജു സാംസൺ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്നു
Sanju Samson
India vs West Indies: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നാല് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ഇന്ത്യ ലക്ഷ്യംകണ്ടു. മലയാളി താരം സഞ്ജു സാംസൺ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു ഇന്ത്യയുടെ ഇന്നിങ്‌സിനുടനീളം നെടുനായകത്വം വഹിച്ചു. 12 ഫോറുകളും നാല് സിക്‌സും അടങ്ങിയതാണ് സഞ്ജുവിന്റെ ക്ലാസിക് ഇന്നിങ്‌സ്.
തിലക് വർമ (15 പന്തിൽ 27), സൂര്യകുമാർ യാദവ് (16 പന്തിൽ 18), ഹാർദിക് പാണ്ഡ്യ (14 പന്തിൽ പുറത്താകാതെ 17) എന്നിവരുടെയും പ്രകടനങ്ങൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നിവർക്കൊപ്പമാണ് ഇന്ത്യ ലോകകപ്പ് സെമിയിലെത്തിയത്.