1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Runs will come soon Suryakumar's post match response on his batting form

റൺസ് വരുന്നില്ല എന്നെയുള്ളു, ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് സൂര്യകുമാർ, വല്ലാത്ത ന്യായീകരണം തന്നെന്ന് സോഷ്യൽ മീഡിയ

Suryakumar yadav, Indian team, Batting form, Cricket News,സൂര്യകുമാർ യാദവ്, ഇന്ത്യൻ ടീം, ബാറ്റിംഗ് ഫോം,ക്രിക്കറ്റ് വാർത്ത
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ നേടിയ ഏഴ് വിക്കറ്റ് ജയത്തിന് പിന്നാലെ, തന്റെ മോശം ബാറ്റിംഗ് പ്രകടനത്തില്‍ വെറൈറ്റി ന്യായീകരണവുമായി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. മത്സരത്തില്‍ 11 പന്തില്‍ 12 റണ്‍സുമായി സൂര്യ പുറത്തായിരുന്നു. 2025ല്‍ കളിച്ച മത്സരങ്ങളില്‍ 15ന് താഴെ ബാറ്റിംഗ് ശരാശരി മാത്രമാണ് സൂര്യക്കുള്ളത്. മത്സരശേഷം തന്റെ ബാറ്റിംഗ് ഫോമിനെ പറ്റി സംസാരിക്കവെയാണ് സൂര്യ വ്യത്യസ്തമായ പ്രതികരണം നടത്തിയത്.
 
 തന്റെ ഫോം നഷ്ടമായിട്ടില്ലെന്നും റണ്‍സ് നേടാന്‍ പറ്റുന്നില്ല എന്ന് മാത്രമെയുള്ളുവെന്നും സൂര്യ പറയുന്നു. നെറ്റ്‌സില്‍ ഞാന്‍ വളരെ നന്നായാണ് ബാറ്റ് ചെയ്യുന്നത്. ഫോം നഷ്ടമായിട്ടില്ല. റണ്‍സ് മാത്രമാണ് വരാത്തത്. എന്നാല്‍ വരേണ്ട സമയത്ത് അവ വരും. സൂര്യ പറഞ്ഞു. 2025ല്‍ ടി20യില്‍ 14.20 എന്ന മോശം ശരാശരിയാണ് സൂര്യയ്ക്കുള്ളത്.  അതേസമയം രണ്ടാം മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യ തിരിച്ച് വന്നതില്‍ സൂര്യ സന്തോഷം പ്രകടിപ്പിച്ചു. അതേസമയം മത്സരത്തിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം മികച്ചതായിരുന്നുവെന്നും തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ വീണത് ടീമിനെ പ്രതിരോധത്തിലാക്കിയെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം പറഞ്ഞു.
അടുത്ത ലേഖനം
2 മത്സരങ്ങൾക്കായി സഞ്ജുവിനെ ഓപ്പണറാക്കണ്ട, ഗിൽ തുടരട്ടെ, കാരണം വ്യക്തമാക്കി അശ്വിൻ