രേണുക വേണു|
Last Modified വെള്ളി, 12 ഡിസംബര്‍ 2025 (20:27 IST)
വിദേശ സന്ദര്‍ശനങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ തെറ്റായ ശീലങ്ങള്‍ക്ക് അടിമപ്പെടുന്നുവെന്ന വിവാദ പരാമര്‍ശവുമായി
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് മന്ത്രിയുമായ റിവാബ ജഡേജ.
വിദേശ യാത്രകളില്‍ പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും 'തെറ്റായ ശീലങ്ങള്‍ക്ക് അടിമപ്പെടുന്നുവെന്നും ധാര്‍മികതയ്‌ക്കൊപ്പം നിലനില്‍ക്കുന്ന ജഡേജയെ പ്രശംസിക്കുകയും ചെയ്യുന്ന റിവാബയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
വിവിധ രാജ്യങ്ങളില്‍ ക്രിക്കറ്റ് ടൂറുകള്‍ക്കായി പതിവായി യാത്ര ചെയ്യുന്ന തന്റെ ഭര്‍ത്താവ് രവീന്ദ്ര ജഡേജയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു റിവാബ. ജഡേജ തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാനായതുകൊണ്ടാണ് ഒരു തരത്തിലുള്ള ലഹരി ഉപയോഗത്തിനും വഴിപ്പെടാത്തതെന്നാണ് റിവാബയുടെ പരാമര്‍ശം.
'എന്റെ ഭര്‍ത്താവ് ക്രിക്കറ്റിനായി ലണ്ടന്‍, ദുബായ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യാറുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടും, അദ്ദേഹം ഒരിക്കലും ലഹരിയോ മറ്റു തെറ്റായ ശീലങ്ങളോ ഉപയോഗിച്ചിട്ടില്ല,' റിവാബ പറഞ്ഞു. അതേസമയം ചില കളിക്കാര്‍ക്ക് സ്വാതന്ത്ര്യമുള്ളതുകൊണ്ട് ലഹരി ഉപയോഗത്തിലും മോശം ശീലങ്ങളിലും ഏര്‍പ്പെടുന്നുവെന്നും 14-ാം വയസ്സില്‍ വീടുവിട്ടതിനാല്‍ അവരെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും റിവാബ ആരോപിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യന്‍ ടീമിലെ പ്രധാന കളിക്കാരനാണ് രവീന്ദ്ര ജഡേജ. ഗുജറാത്ത് സര്‍ക്കാരിലെ വിദ്യാഭ്യാസം, വനിതാ ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കൂടിയാണ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരികൂടിയായ റിവാബ ജഡേജ.
വിദേശ സന്ദര്‍ശനങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ തെറ്റായ ശീലങ്ങള്‍ക്ക് അടിമപ്പെടുന്നുവെന്ന വിവാദ പരാമര്‍ശവുമായി
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് മന്ത്രിയുമായ റിവാബ ജഡേജ.