അനുബന്ധ വാര്‍ത്തകള്‍
- നൂറാം ഐപിഎൽ മത്സരത്തിൽ നാണംകെട്ട് റാഷിദ് ഖാൻ, തെരെഞ്ഞുപിടിച്ച് തല്ലി ഗുർബാസ്
- അടിവാരത്തിലെ മത്സരത്തിൽ ഡൽഹിക്ക് ആറാം തോൽവി
- യശ്വസി ഇന്ത്യയുടെ ഭാവിതാരം, അഭിനന്ദനവുമായി സുരേഷ് റെയ്ന
- വെറുതെ നിൽക്കുന്നതായി നമുക്ക് തോന്നാം, പക്ഷേ ചെയ്യേണ്ടതെല്ലാം ചെയ്യും: സഞ്ജു ധോനിയെ പോലയെന്ന് രവി ശാസ്ത്രി
- മിന്നൽ വേഗത്തിൽ തിരിച്ചു ഗാലറിയിലെത്തുന്നു, ഇമ്പാക്ട് താരമായി റായിഡു എന്തിന്?
ഇന്ന് ജയിച്ചാൽ വീണ്ടും തലപ്പെത്തെത്താം, രാജസ്ഥാന് ഇന്ന് എതിരാളികൾ മുംബൈ ഇന്ത്യൻസ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു. മുംബൈ ഇന്ത്യൻസിനെതിരെ വൈകീട്ട് 7:30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിൽ ഇരുവരും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. നിലവിൽ 8 മത്സരങ്ങളിൽ 10 പോയൻ്റാണ് രാജസ്ഥാനുള്ളത്. മുംബൈ ഇന്ത്യൻസാകട്ടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. 7 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റാണ് മുംബൈയ്ക്കുള്ളത്.
റണ്ണൊഴുകുന്ന വാംഖഡെയിലെ പിച്ചിൽ ഇഷാൻ കിഷൻ,രോഹിത് ശർമ എന്നിവരുടെ ഫോമില്ലായ്മയാണ് മുംബൈയുടെ പ്രധാന തലവേദന. ട്രെൻഡ് ബോൾട്ട് കൂടി തിരിച്ചെത്തുന്നതോടെ രാജസ്ഥാൻ ബൗളിംഗ് നിര കൂടുതൽ ശക്തമാകും.യശ്വസി ജയ്സ്വാൾ, ധ്രുവ് ജുറൽ എന്നീ യുവതാരങ്ങൾ കൂടി തിളങ്ങിയതൊടെ ടൂർണമെൻ്റിലെ തന്നെ ഏറ്റവും സന്തുലിതമായ ബാറ്റിംഗ് നിരയിലൊന്നാണ് രാജസ്ഥാൻ. സൂര്യകുമാർ യാദവ്,തിലക് വർമ എന്നീ താരങ്ങളിലാണ് മുംബൈയുടെ പ്രതീക്ഷ.