അടിവാരത്തിലെ മത്സരത്തിൽ ഡൽഹിക്ക് ആറാം തോൽവി

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ഏപ്രില്‍ 2023 (08:39 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പരാജയപ്പെട്ട് ഡൽഹി ക്യാപ്പിറ്റൽസ്. ഹൈദരാബാദ് ഉയർത്തീയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുക്കാനെ സാധിച്ചുള്ളു. ഹൈദരാബാദ് ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഡൽഹിക്ക് മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ നായകൻ ഡേവിഡ് വാർണറെ നഷ്ടമായിരുന്നു.

എന്നാൽ മിച്ചൽ മാർഷും ഫിലിപ്പ് സാൾട്ടും കൂടി ടീം സ്കോർ 10 കടത്തിയതോടെ ഡൽഹി വിജയപ്രതീക്ഷ ഉയർത്തി. സാൾട്ട് 35 പന്തിൽ നിന്നും 59 റൺസും മിച്ചൽ മാർഷ് 39 പന്തിൽ നിന്ന് 63 റൺസും നേടി. ഇരുവരും പുറത്തായതിന് ശേഷം ക്രീസിലെത്തിയ മറ്റ് ഡൽഹി താരങ്ങൾക്കാർക്കും മികച്ച പ്രകടനം നടത്താനായില്ല. മനീഷ് പാണ്ഡെ(1),പ്രിയം ഗാർഗ്(12),സർഫറാസ് ഖാൻ(9) റൺസിന് പുറത്തായി. 14 പന്തിൽ 29 റൺസുമായി അക്സർ പട്ടേൽ വിജയത്തിനായി ശ്രമിച്ചെങ്കിലും ഡൽഹി ഇന്നിങ്ങ്സ് 188 റൺസിന് അവസാനിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :