യശ്വസി ഇന്ത്യയുടെ ഭാവിതാരം, അഭിനന്ദനവുമായി സുരേഷ് റെയ്ന

അഭിറാം മനോഹർ| Last Modified വെള്ളി, 28 ഏപ്രില്‍ 2023 (19:54 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത രാജസ്ഥാൻ യുവതാരം യശ്വസി ജയ്സ്വാളിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. യശ്വസി സൂപ്പർ സ്റ്റാറാണെന്നും ഭാവിയിൽ ഇന്ത്യയുടെ അഭിമാനതാരമായി താരം മാറുമെന്നും പറയുന്നു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ താരം നടത്തിയ പ്രകടനം രാജസ്ഥാൻ വിജയത്തിൽ നിർണായകമായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ അഭിനന്ദിച്ച് സുരേഷ് റെയ്ന രംഗത്ത് വന്നത്.

തല വലിയ രീതിയിൽ ചലിപ്പിക്കാതെ തന്നെ മികച്ച ഷോട്ടുകൾ ഉതിർക്കാൻ യശ്വസിക്ക് സാധിക്കുന്നു. ഉത്തപ്പ പറഞ്ഞത് പോലെ ശരീരത്തോട് ചേർന്നാണ് യശ്വസിയുടെ ഷോട്ടുകൾ വരുന്നത്. പന്ത് അടക്കുമ്പോഴെല്ലാം വളരെ നിശ്ചലനായി തല ചലിപ്പിക്കാതെയാണ് യശ്വസി കളിക്കുന്നത്. ഇത്തരത്തിൽ കളിക്കുമ്പോൾ ഷോട്ടുകൾക്ക് നല്ല കരുത്ത് ലഭിക്കും. സമയമെടുത്താണ് യശ്വസി ഷോട്ടുകൾ തെരെഞ്ഞെടുക്കുന്നത്. ഇത് വളരെ പ്രധാനമാണ്. ഓപ്പണറുടെ റോൾ കൃത്യമായി അവൻ നടപ്പിലാക്കുന്നു. ഐപിഎല്ലിലെ സൂപ്പർ സ്റ്റാറാണ് അവൻ. ഭാവിയിൽ ഇന്ത്യയുടെ അഭിമാനമാകാൻ പോകുന്ന താരം. റെയ്ന പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :