നൂറാം ഐപിഎൽ മത്സരത്തിൽ നാണംകെട്ട് റാഷിദ് ഖാൻ, തെരെഞ്ഞുപിടിച്ച് തല്ലി ഗുർബാസ്

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ഏപ്രില്‍ 2023 (11:19 IST)
ഐപിഎല്ലിൽ തൻ്റെ നൂറാം മത്സരത്തിൽ നാണം കെട്ട് ഗുജറാത്ത് ടൈറ്റൻസ് സ്പിന്നർ റാഷിദ് ഖാൻ. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളെന്ന വിശേഷണമുള്ള താരം 4 ഓവറിൽ 54 റൺസാണ് കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ വിട്ടുകൊടുത്തത്. അഫ്ഗാൻ ടീമിലെ തൻ്റെ സഹതാരമായ റഹ്മാനുള്ള ഗുർബാസാണ് റാഷിദിനെ തിരഞ്ഞുപിടിച്ച് മർദ്ദിച്ചത്.

നാലോവറിൽ വിക്കറ്റൊന്നും നേടാൻ താരത്തിനായില്ല.റാഷിദിൻ്റെ 11 പന്തുകളാണ് ഗുർബാസ് നേരിട്ടത്. ഇതിൽ നിന്ന് താരം 30 റൺസ് അടിച്ചെടുത്തു. പിന്നീട് ആന്ദ്രേ റസ്സലും റാഷിദിനെ പല കുറി അതിർത്തി കടത്തി.ഇതോടെയാണ് നൂറാം മത്സരം കടുത്ത നാണക്കേടിൽ റാഷിദിന് അവസാനിപ്പിക്കേണ്ടി വന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :