അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് ഐസിസിയുടെ നവംബറിലെ താരം
- രോഹിത് ഏകദിന ലോകകപ്പിൽ ചെയ്തത് ആവർത്തിക്കാൻ ടി20യിൽ അവനെ കൊണ്ടെ സാധിക്കു : യുവതാരത്തെ പറ്റി മഞ്ജരേക്കർ
- ആ അദ്ധ്യായം കഴിഞ്ഞു, ഇന്ത്യ ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ നിന്നും മുന്നോട്ട് പോകണം: സൂര്യകുമാര്‍ യാദവ്
- ഹാര്‍ദ്ദിക് തിരിച്ചെത്തുമോ? ടി20 ലോകകപ്പില്‍ ആരായിരിക്കും ഇന്ത്യന്‍ നായകന്? ചോദ്യങ്ങള്‍ക്ക് മറുപടി നല്കി ജയ് ഷാ
- രോഹിത് ശർമ,കോലി,മുകേഷ് അംബാനി രാമക്ഷേത്ര പ്രതിഷ്ടാദിനത്തിൽ പ്രമുഖരുടെ നീണ്ട നിര
ചങ്കുതകര്‍ന്നു പോയി, എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു: ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ ആദ്യ പ്രതികരണവുമായി രോഹിത്
നവംബര്‍ 19ന് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയെ പറ്റി ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഓസീസ് തങ്ങളുടെ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ വരെ ഒരൊറ്റ മത്സരം തോല്‍ക്കാതെ എത്തിയിട്ടായിരുന്നു ഫൈനല്‍ മത്സരത്തിലെ ഇന്ത്യയുടെ തോല്‍വി.
ഇപ്പോഴിതാ ലോകകപ്പ് ഫൈനല്‍ തോല്‍വിയെ പറ്റി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നായകന് രോഹിത് ശര്‍മ. ആദ്യ കുറച്ച് ദിവസങ്ങളില്‍ ഞാനാകെ തകര്‍ന്നുപോയി. എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു രൂപവും ഇല്ലായിരുന്നു. എനിക്ക് മുന്നോട്ട് പോകാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. സുഹൃത്തുക്കളും കുടുംബവുമെല്ലാം ആശ്വാസവാക്കുകളുമായി കൂടെയുണ്ടായിരുന്നെങ്കിലും ആ തോല്‍വി സഹിക്കാന്‍ എനിക്ക് ആയില്ല എന്നതാണ് സത്യം.
ലോകകപ്പ് നേടുക എന്നത് അത്രയും അനുപമമായ ഒരു അനുഭവമാണ്. ഏകദിന ലോകകപ്പ് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതിനാല്‍ തന്നെ ഈ ലോകകപ്പ് എനിക്ക് സ്പെഷ്യലായിരുന്നു. ലോകകപ്പില്‍ ഉടനീളം മികച്ച രീതിയിലാണ് കളിച്ചത് എന്നതില്‍ അഭിമാനമുണ്ട്. ഞങ്ങള്‍ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ചു. എന്നാല്‍ അതില്‍ കൂടുതലൊന്നും ചെയ്യാനായില്ല. ഞങ്ങള്‍ തെറ്റുകള്‍ വരുത്തി. അത് പക്ഷേ എല്ലാ ഗെയിമുകളിലും സംഭവിക്കും. ടൂര്‍ണമെന്റിലുടനീളം പിന്തുണച്ചതില്‍ ഇന്ത്യന്‍ ആരാധകരോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. രോഹിത് പറഞ്ഞു.