ഹാര്‍ദ്ദിക് തിരിച്ചെത്തുമോ? ടി20 ലോകകപ്പില്‍ ആരായിരിക്കും ഇന്ത്യന്‍ നായകന്‍? ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ജയ് ഷാ

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ഡിസം‌ബര്‍ 2023 (13:56 IST)
അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ആരായിരിക്കും ഇന്ത്യന്‍ നായകനാവുക എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. രോഹിത് ടി20യില്‍ നായകനാകുമോ എന്നക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ആവശ്യവും. എന്നാല്‍ ടി20 ലോകകപ്പിന് മുന്‍പ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഐപിഎല്ലും നടക്കാനുണ്ടെന്നും അതിനാല്‍ ഈ വിഷയത്തില്‍ തിരക്കിട്ട തീരുമാനത്തിന്റെ ആവശ്യമില്ലെന്നുമാണ് ജയ് ഷാ പറയുന്നത്.

ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇപ്പോള്‍ തന്നെ ടീമിനെ പറ്റി വ്യക്തത വരുത്തേണ്ട കാര്യമെന്താണ്. അതിന് ആവശ്യമായ സമയം നമുക്ക് മുന്നിലുണ്ട്. ഐപിഎല്ലും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയുമെല്ലാം നടക്കാനിരിക്കുന്നു. ജയ് ഷാ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം രോഹിത്തും കോലിയും ഇന്ത്യയ്ക്ക് വേണ്ടി ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ല. യുവതാരങ്ങള്‍ അവസരത്തിനായി കാത്തുനില്‍ക്കുമ്പോള്‍ സീനിയര്‍ താരങ്ങളായ കോലിയ്ക്കും രോഹിത്തിനും അവസരം നല്‍കണമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ വ്യക്തത നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം ആവശ്യപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :