അനുബന്ധ വാര്‍ത്തകള്‍
- അവന് മിടുക്കനാണ്, ലോകകപ്പ് നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഐപിഎല്‍ കിരീടം നേടാന്‍; നാണംകെട്ട തോല്‍വിക്ക് ശേഷവും രോഹിത്തിനെ പിന്തുണച്ച് സൗരവ് ഗാംഗുലി
- ഐപിഎല്‍ സൂപ്പര്‍താരങ്ങള്‍ ഇന്ത്യന്‍ സ്ക്വാഡിലേക്ക്; കോലി, രോഹിത്, രാഹുല്‍ പുറത്തിരിക്കും, തലമുറ മാറ്റത്തിനു ബിസിസിഐ
- ചേതേശ്വര്‍ പുജാരയോട് വിരമിക്കാന്‍ ആവശ്യപ്പെടും; നിര്‍ണായക നീക്കവുമായി ബിസിസിഐ
- അന്ന് ചാപ്പലിനൊപ്പം ചേര്‍ന്ന് ടീം കുട്ടിച്ചോറാക്കി, ഇന്ന് പരിശീലകനായി ഇന്ത്യയെ നശിപ്പിക്കുന്നു; ദ്രാവിഡിനെതിരെ ആരാധകരുടെ കലിപ്പ്
- ഇന്ത്യയുടെ കളിയോടുള്ള സമീപനമാണ് പ്രശ്നം, ജയിക്കണമെങ്കിൽ അത് മാറ്റിയെ പറ്റു: സെവാഗ്
രോഹിത്തും ദ്രാവിഡും ഒഴിയില്ല; ലോകകപ്പിലും തുടരും
ഇന്ത്യന്‍ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയും പരിശീലക സ്ഥാനത്തു നിന്ന് രാഹുല്‍ ദ്രാവിഡും ഒഴിയില്ല. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ തോറ്റതിനു പിന്നാലെ ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുതിയ നായകനും പുതിയ പരിശീലകനും ആയി വേണം ഇന്ത്യ ഏകദിന ലോകകപ്പില്‍ ഇറങ്ങാനെന്ന് നിരവധി പേര് അഭിപ്രായപ്പെട്ടു. അതിനു പിന്നാലെ രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റാന്‍ ബിസിസിഐയും ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഒരു അവസരം കൂടി നല്കി ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്.
ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പില്‍ കൂടി ഇരുവര്‍ക്കും അവസരം നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. ഏകദിന ലോകകപ്പ് അടുത്തിരിക്കെ ക്യാപ്റ്റനേയും പരിശീലകനേയും മാറ്റുന്നത് ടീമിന് ദോഷം ചെയ്യുമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. അതേസമയം മോശം ഫോമിലുള്ള സീനിയര്‍ താരങ്ങളെ ഒഴിവാക്കി പുതുമുഖ താരങ്ങള്‍ക്ക് ഏകദിന ലോകകപ്പില്‍ അവസരം നല്കുന്ന കാര്യം പരിഗണനയിലുണ്ട്.
അടുത്ത ലേഖനം