ഇന്ത്യയുടെ കളിയോടുള്ള സമീപനമാണ് പ്രശ്നം, ജയിക്കണമെങ്കിൽ അത് മാറ്റിയെ പറ്റു: സെവാഗ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (18:41 IST)
വലിയ മത്സരങ്ങളും ചാമ്പ്യന്‍ഷിപ്പുകളും നേടണമെങ്കില്‍ കളിയോടുള്ള സമീപനത്തിലും മാനസികാവസ്ഥയിലുമുള്ള മാറ്റമാണ് ഇന്ത്യയ്ക്ക് ആവശ്യമായിട്ടുള്ളതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനോടേറ്റ ഫൈനലിനെ പറ്റി പ്രതികരിക്കവെയാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ ഓസീസിന് അഭിനന്ദനങ്ങള്‍. അവരാണ് അര്‍ഹരായ വിജയികള്‍. ഇടം കയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ അക്രമിക്കാന്‍ ഉപകരിക്കുമായിരുന്ന അശ്വിന്റെ അസ്സാന്നിധ്യം ഇന്ത്യയ്ക്ക് മത്സരം നഷ്ടമാക്കി. ചാമ്പ്യന്‍ഷിപ്പുകള്‍ നേടാനായി ഇതിലും മെച്ചപ്പെട്ട സമീപനവും ചിന്താഗതിയുമാണ് വേണ്ടത്. ടോപ് ഓര്‍ഡര്‍ ഇതിനേക്കാള്‍ നന്നായി ബാറ്റ് ചെയ്യേണ്ടിയിരിക്കുന്നു. സെവാഗ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :