അനുബന്ധ വാര്‍ത്തകള്‍
- Rinku Singh: പ്രതിഫലം ചെറുതെന്ന് തോന്നുന്നില്ല, 55 ലക്ഷമെല്ലാം എനിക്ക് വലിയ തുകയാണ്: റിങ്കു സിംഗ്
- ഇന്ത്യയുടെ ഭാവി അവനിലാണ്, ജയ്സ്വാളിന് വേണ്ടി യുവതാരത്തെ തഴഞ്ഞതിനെതിരെ ഓയിൻ മോർഗാൻ
- എല്ലാവരും ഐപിഎല്ലിലെ പറ്റി സംസാരിക്കുന്നു, പക്ഷേ ഇന്ത്യയ്ക്ക് ആകെയുള്ള ലോകകപ്പ് ഐപിഎല്ലിനും മുൻപേ നേടിയത്
- Sanju Samson: കുറ്റം പറഞ്ഞെങ്കിലും ഗവാസ്കറിന്റെ ഐപിഎല്‍ ടീമില്‍ സഞ്ജുവും
- നിലവിലെ ഫോം നോക്കേണ്ടതില്ല, ഓസീസ് ജേഴ്സിയില്‍ വാര്‍ണര്‍ തിളങ്ങുമെന്ന് പോണ്ടിംഗ്
Riyan Parag Youtube search history: 'സാറാ അലി ഖാന്റേയും അനന്യ പാണ്ഡെയുടെയും ചൂടന്‍ ദൃശ്യങ്ങള്‍'; യുട്യൂബ് ഹിസ്റ്ററിയില്‍ 'വള്ളി' പിടിച്ച് റിയാന്‍ പരാഗ്
ഓണ്‍ലൈന്‍ ഗെയിമര്‍ കൂടിയാണ് പരാഗ്. ഇതുമായി ബന്ധപ്പെട്ട ഒരു ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധം പറ്റിയപ്പോഴാണ് പരാഗിന്റെ സെര്‍ച്ച് ഹിസ്റ്ററി പരസ്യമായത്
Riyan Parag: രാജസ്ഥാന് റോയല്‍സ് താരം റിയാന്‍ പരാഗിന്റെ യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ചോര്‍ന്നു. ലൈവ് സ്ട്രീമിങ്ങിനിടെയാണ് പരാഗിന്റെ യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി പരസ്യമായത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടിമാരായ സാറാ അലി ഖാന്, അനന്യ പാണ്ഡെ എന്നിവരുടെ ചൂടന്‍ ദൃശ്യങ്ങള്‍ പരാഗ് യുട്യൂബില്‍ തിരഞ്ഞത് സെര്‍ച്ച് ഹിസ്റ്ററില്‍ കാണാം.
ഓണ്‍ലൈന്‍ ഗെയിമര്‍ കൂടിയാണ് പരാഗ്. ഇതുമായി ബന്ധപ്പെട്ട ഒരു ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധം പറ്റിയപ്പോഴാണ് പരാഗിന്റെ സെര്‍ച്ച് ഹിസ്റ്ററി പരസ്യമായത്. ലൈവ് സ്ട്രീമിങ്ങില്‍ പ്ലേ ചെയ്യാനായി പകര്‍പ്പവകാശം ഇല്ലാത്ത പശ്ചാത്തല സംഗീതം തിരയാന്‍ വേണ്ടിയാണ് പരാഗ് യുട്യൂബില്‍ പോയത്. യുട്യൂബിന് സെര്‍ച്ച് ചെയ്യാന്‍ തുടങ്ങിയതോടെ താരത്തിന്റെ സെര്‍ച്ച് ഹിസ്റ്ററി പരസ്യമായി. സെര്‍ച്ച് ചെയ്യുന്ന സമയത്ത് സ്ക്രീന്‍ മറയ്ക്കാന്‍ താരം മറന്നുപോയി. ഇതാണ് സെര്‍ച്ച് ഹിസ്റ്ററി പരസ്യമാകാന്‍ കാരണം.
'സാറാ അലി ഖാന് ഹോട്ട്', 'അനന്യ പാണ്ഡെ ഹോട്ട്' തുടങ്ങിയവയ്ക്കൊപ്പം വിരാട് കോലിയെ കുറിച്ചും പരാഗ് യുട്യൂബില്‍ സെര്‍ച്ച് ചെയ്തിട്ടുണ്ട്. ലൈവ് സ്ട്രീമിങ്ങില്‍ യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി പരസ്യമായതോടെ പലരും അത് സ്ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.Search history of riyan Parag
— ً (@KohliMyHeart) May 27, 2024
"Sara ali khan hot"
"Virat Kohli"
"Ananya Pandey Hot" pic.twitter.com/CW49IwqldH