1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gavaskar picks IPL Team of the year sanju samson and kohli in team

Sanju Samson: കുറ്റം പറഞ്ഞെങ്കിലും ഗവാസ്‌കറിന്റെ ഐപിഎല്‍ ടീമില്‍ സഞ്ജുവും

Sanju samson,IPL
ഐപിഎല്‍ സീസണ്‍ സമാപിച്ചതോടെ സീസണിലെ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ഐപിഎല്‍ ടീമിനെ തെരെഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണിനെ അവസരം ലഭിക്കുമ്പോഴെല്ലാം വിമര്‍ശിക്കുമെങ്കിലും ഗവാസ്‌കറിന്റെ 15 അംഗ ടീമില്‍ സഞ്ജുവും ഉള്‍പ്പെട്ടിട്ടുണ്ട്. 15 അംഗ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഹെന്റിച്ച് ക്ലാസനും നിക്കോളാസ് പൂരനുമൊപ്പമാണ് സഞ്ജുവിനും ഇടം ലഭിച്ചത്.
 
 വിരാട് കോലി- സുനില്‍ നരെയ്ന്‍ സഖ്യം തന്നെയാകും ഗവാസ്‌കറുടെ ടീമിലെയും ഓപ്പണിംഗ് ജോഡി. മൂന്നാം സ്ഥാനത്ത് ഹൈദരാബാദിന്റെ യുവതാരമായ അഭിഷേക് ശര്‍മ ഇറങ്ങും. സഞ്ജു സാംസണ്‍,നിക്കോളാസ് പൂരന്‍,ഹെന്റിച്ച് ക്ലാസന്‍ എന്നിവരാണ് മധ്യനിരയിലുള്ളത്. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും പേസ് ഓള്‍ റൗണ്ടര്‍മാരായി ശിവംദുബെയും ആന്ദ്രേ റസ്സലും ടീമിലെത്തി. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമിലുണ്ട്.പേസര്‍മാരായി ജസ്പ്രീത് ബുമ്ര,പാറ്റ് കമ്മിന്‍സ്,ടി നടരാജന്‍,ആര്‍ഷദീപ് സിംഗ് എന്നിവരെയാണ് ഗവാസ്‌കര്‍ തിരെഞ്ഞെടുത്തത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനും ഗവാസ്‌കറുടെ ടീമിലുണ്ട്. 
 
അടുത്ത ലേഖനം
സൗദിയിലും ഇതിഹാസം തന്നെ, സൗദി ലീഗിലെ സർവകാല റെക്കോർഡ് തകർത്ത് ക്രിസ്റ്റ്യാനോ