1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rishab pant to play IPL for Delhi capitals

Rishab Pant IPL: ഐപിഎല്ലിൽ പന്താട്ടം ഉണ്ടാകും, പരിശീലനം ആരംഭിച്ച് റിഷഭ് പന്ത്

Rishabh Pant
Rishabh Pant
Rishabh Pant
മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റിലൂടെ ക്രിക്കറ്റില്‍ തിരിച്ചുവരവിനൊരുങ്ങി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹിയെ പന്ത് തന്നെ നയിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിന് മുന്നോടിയായി ബെംഗളുരുവില്‍ നടന്ന വാം അപ്പ് മാച്ചില്‍ താരം പങ്കെടുത്തു.
 
2022 ഡിസംബറിലുണ്ടായ കാര്‍ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പന്ത് ചികിത്സയ്ക്ക് ശേഷം ബെംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. കഴിഞ്ഞ മാസം താരം ലണ്ടനില്‍ വിദഗ്ധ ചികിത്സ നടത്തിയിരുന്നു. ഐപിഎല്ലില്‍ തിരിച്ചെത്തുകയാണെങ്കിലും താരം കീപ്പ് ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബാറ്റര്‍ എന്ന നിലയില്‍ മാത്രമാകും 2024ലെ ഐപിഎല്ലില്‍ താരം കളിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
അടുത്ത ലേഖനം
Shreyas Iyer: പൂർണ്ണമായി ഫിറ്റായിട്ടും ഇഷാനെ പോലെ രഞ്ജി കളിക്കാതെ ശ്രേയസും!,