Rishab Pant: റിഷഭ് പന്തിന്റെ പരുക്ക് ഭേദമാകുന്നു, ഐപിഎല്ലില്‍ ഡല്‍ഹിയുടെ നായകനായി തന്നെ കളിച്ചേക്കുമെന്ന് പ്രതീക്ഷ

Rishab pant, IPL,Delhi Capitals
Rishab Pant in Delhi capitals
അഭിറാം മനോഹർ| Last Modified ഞായര്‍, 21 ജനുവരി 2024 (16:38 IST)
ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനുമായ ഋഷ്ഭ് പന്ത് മാര്‍ച്ചോടെ പരിക്കില്‍ നിന്നും മോചിതനായേക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ടീമിന്റെ സഹ ഉടമയായ പികെഎസ്‌വി സാഗര്‍. മാര്‍ച്ച് അവസാനം ആരംഭിക്കുന്ന ഐപിഎല്‍ സീസണില്‍ താരത്തിന് കളിക്കാനാകുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചത്.

ഈ സീസണില്‍ പന്ത് തിരിച്ചെത്തുമെന്നാണ് ഞങ്ങളുടെ വലിയ പ്രതീക്ഷ. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് പന്ത്. അദ്ദേഹത്തിന് തിരിച്ചെത്താന്‍ കഴിഞ്ഞാല്‍ അതൊരു വലിയ കാര്യമാകും. പരിശീലകരും ഫിസിയോയുമെല്ലാം അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ട്. മാര്‍ച്ചോടെ അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നും ഡല്‍ഹിയ്ക്കായി കളിക്കുമെന്നും പ്രതീക്ഷിക്കുന്നു. സാഗര്‍ പറഞ്ഞു.

2022 ഡിസംബറില്‍ കാറപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പന്തിന് പിന്നീട് കളിക്കളത്തില്‍ തിരിച്ചെത്താനായിട്ടില്ല. എങ്കിലും ഇക്കഴിഞ്ഞ നവംബറില്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാമ്പില്‍ താരം പങ്കെടുത്തിരുന്നു. പിന്നാലെ ദുബായില്‍ നടന്ന ഐപിഎല്‍ താരലേലത്തിലും താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :