Rishab Pant:കളി ഒറ്റയ്ക്ക് മാറ്റിമറിയ്ക്കാൻ അവനാകും, റിഷഭ് ഒറ്റക്കാലിൽ ആണെങ്കിൽ ലോകകപ്പിൽ ഉണ്ടാകമെന്ന് ഗവാസ്കർ

അഭിറാം മനോഹർ| Last Modified വ്യാഴം, 11 ജനുവരി 2024 (17:42 IST)
റിഷഭ് പന്ത് കായികക്ഷമത നേടുകയാണെങ്കില്‍ എന്തായാലും ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ഉണ്ടായിരിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഒരു കാലില്‍ നിന്ന് ബാറ്റ് ചെയ്യുകയാണെങ്കിലും കളി തിരിക്കാന്‍ കഴിവുള്ള താരമാണ് പന്തെന്ന് ഗവാസ്‌കര്‍ പറയുന്നു. 2022 അവസാനം സംഭവിച്ച കാര്‍ അപകടത്തിന് ശേഷം പന്ത് ഇതുവരെയും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. ഐപിഎല്ലോടെ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാഹുല്‍ ഒരു മികച്ച വിക്കറ്റ് കീപ്പറെന്ന നിലയില്‍ തിളങ്ങുന്നുണ്ട്. പക്ഷേ അതിന് മുന്‍പ് ഞാനൊരു കാര്യം പറയാം. പന്ത് ഒരു കാലില്‍ നിന്ന് കളിക്കാന്‍ പോലും തയ്യാറാണെങ്കില്‍ അതിനുള്ള ഫിറ്റ്‌നസ് അവനുണ്ടെങ്കില്‍ പന്ത് തന്നെ ടീമില്‍ വരണം. കാരണം എല്ലാ ഫോര്‍മാറ്റിലും കളി മാറ്റാന്‍ മികവുള്ള കളിക്കാരനാണ് അവന്‍. ഞാനാണ് സെലക്ടറെങ്കില്‍ ഞാന്‍ അവന്റെ പേരായിരിക്കും ആദ്യം ഇടുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ ഗവാസ്‌കര്‍ പറഞ്ഞു.

പന്ത് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാകുന്നതാണ് നല്ലത്. അവനെ ഓപ്പണറായോ മധ്യനിരയിലോ കളിപ്പിക്കാന്‍ സാധിക്കും.ഇവര്‍ രണ്ട് പേരും ഇല്ലെങ്കില്‍ പിന്നീട് നല്ല ഓപ്ഷന്‍ ജിതേഷ് ശര്‍മയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :