1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Players who player 100 test for India

ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരങ്ങള്‍ ആരെല്ലാം?

Sachin
ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന 12-ാമത്തെ താരമാണ് വിരാട് കോലി. 200 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡ് 163 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. വി.വി.എസ്.ലക്ഷ്മണ്‍ 134 ടെസ്റ്റ് മത്സരങ്ങളും അനില്‍ കുംബ്ലെ 132 ടെസ്റ്റ് മത്സരങ്ങളും കളിച്ചു. 
 
131 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച കപില്‍ ദേവാണ് അഞ്ചാം സ്ഥാനത്ത്. 125 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സുനില്‍ ഗവാസ്‌കര്‍ ആറാം സ്ഥാനത്തും 116 മത്സരങ്ങള്‍ കളിച്ച് ദിലിപ് വെങ്‌സര്‍ക്കാര്‍ ഏഴാം സ്ഥാനത്തുമാണ്. 
 
113 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് സൗരവ് ഗാംഗുലിയാണ് എട്ടാമത്. ഇഷാന്ത് ശര്‍മ 105 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സെവാഗ് എന്നിവര്‍ 103 വീതം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കോലിയുടെ ടെസ്റ്റ് കരിയറിലെ 100-ാം മത്സരമാണ് ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ നടക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നൂറാം ടെസ്റ്റിൽ എലൈറ്റ് പട്ടികയിൽ വിരാട് കോലി, പിന്നാലെ പുറത്ത്