കിവീസിനെതിരെ കരുത്താകാൽ പേസ് ബാറ്ററിയിലേക്ക് ഗുർനൂർ, കുൽദീപ് യാദവ് ടെസ്റ്റ് ടീമിൽ നിന്ന് പുറത്ത്
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമാറ്റം. 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി പേസര്‍ ഗുര്‍നൂര്‍ ബ്രാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമില്‍ നിന്ന് പുറത്തായി. ന്യൂസിലന്‍ഡിലെ പേസര്‍മാരെ തുണയ്ക്കുന്ന പിച്ചുകള്‍ കണക്കിലെടുത്താണ് തീരുമാനം. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനായാണ് കുല്‍ദീപിനെ റിലീസ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചതോടെ ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ബ്രാര്‍ ഇന്ത്യന്‍ നിരയില്‍ കളിക്കില്ല. ന്യൂസിലന്‍ഡിലെ സാഹചര്യത്തില്‍ മികച്ച ബൗണ്‍സ് മുതലെടുക്കാന്‍ താരത്തിന് കഴിയുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. പേസിനെ തുണയ്ക്കുന്ന സാഹചര്യത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കൊപ്പമാകും ബ്രാറും കളത്തിലിറങ്ങുക.
News Gurnoor Brar added to #TeamIndias squad for #NZvIND Tests More details on the squad updates https://t.co/hYDKOnjK5e https://t.co/wz9kSubfzZ
— BCCI (@BCCI) November 14, 2026
ടെസ്റ്റ് ടീമിലുള്ള ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങള്‍ക്കും ഇന്ത്യ എ പരമ്പരയിലൂടെ മത്സരപരിചയം ലഭിച്ചിരുന്നു. നായകന് ശുഭ്മാന്‍ ഗില്ലും കെ എല്‍ രാഹുലും അടക്കമുള്ള താരങ്ങള്‍ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി അവസാന 2 ഏകദിനങ്ങളില്‍ നിന്നും പിന്മാറിയിരുന്നു.
