കുട്ടിക്കാലത്ത് നിങ്ങളെയൊക്കെ ഹീറോയായി കണ്ട് ചിത്രങ്ങള്‍ മുറിയില്‍ ഒട്ടിച്ചിട്ടുണ്ട്, ഇന്ന് നിങ്ങളുടെ കയ്യില്‍ നിന്ന് ആദരവും; വൈകാരികമായി പ്രതികരിച്ച് കോലി

രേണുക വേണു| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (09:58 IST)

നൂറാം ടെസ്റ്റില്‍ വൈകാരിക പ്രതികരണവുമായി ഇന്ത്യന്‍ താരം വിരാട് കോലി. ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ നടക്കുന്നത് കോലിയുടെ ടെസ്റ്റ് കരിയറിലെ നൂറാം മത്സരമാണ്. മത്സരം ആരംഭിക്കുന്നതിനു മുന്‍പ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കോലിക്ക് പ്രത്യേക ക്യാപ്പ് നല്‍കി ആദരിച്ചു. ആ സമയത്താണ് കോലി വൈകാരികമായി പ്രതികരിച്ചത്. കുട്ടിക്കാലത്ത് രാഹുല്‍ ദ്രാവിഡിനെ പോലുള്ള താരങ്ങളെ ഹീറോയായി കണ്ട് ബെഡ്‌റൂമില്‍ അവരുടെ ചിത്രങ്ങള്‍ ഒട്ടിച്ചിട്ടുണ്ടെന്നും ഇന്ന് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഇങ്ങനെയൊരു ആദരം ലഭിച്ചത് വലിയ സന്തോഷവും അഭിമാനവും തോന്നുന്ന കാര്യമാണെന്നും കോലി പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തനിക്ക് അവസരങ്ങള്‍ നല്‍കിയ ബിസിസിഐയ്ക്ക് നന്ദി പറയുന്നതായും കോലി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :