1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli about 100th Test

നൂറാം ടെസ്റ്റ്: ക്യാപ്പ് സ്വീകരിക്കാന്‍ കോലി എത്തിയത് അനുഷ്‌കയ്‌ക്കൊപ്പം

Virat Kohli
നൂറാം ടെസ്റ്റിന്റെ നിറവില്‍ വിരാട് കോലി. ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റ് കോലിയുടെ ടെസ്റ്റ് കരിയറിലെ നൂറാം മത്സരമാണ്. നൂറാം ടെസ്റ്റിന് മുന്നോടിയായി കോലിക്ക് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ക്യാപ്പ് നല്‍കി ആദരിച്ചു. പങ്കാളിയും ബോളിവുഡ് സൂപ്പര്‍താരവുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമാണ് കോലി ക്യാപ്പ് വാങ്ങാന്‍ മൈതാനത്തേക്ക് എത്തിയത്. ഇങ്ങനെയൊരു ആദരം നല്‍കിയ ബിസിസിഐക്ക് കോലി നന്ദി പറഞ്ഞു. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട നിമിഷമാണ് ഇതെന്ന് കോലി പറഞ്ഞു. കോലിയുടെ മറ്റ് കുടുംബാംഗങ്ങളും മൊഹാലി ടെസ്റ്റ് കാണാന്‍ എത്തിയിട്ടുണ്ട്. 
 
അടുത്ത ലേഖനം
നൂറാം ടെസ്റ്റ് കളിക്കാന്‍ വിരാട് കോലി; മൊഹാലിയില്‍ പിറക്കുമോ ചരിത്ര സെഞ്ചുറി ?