1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pakistan into finals

സ്വപ്നപോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു, കിവീസിനെ 7 വിക്കറ്റിന് തകർത്ത് പാകിസ്ഥാൻ ഫൈനലിൽ

Pakistan
ന്യൂസിലൻഡിനെതിരായ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാന് ഏഴ് വിക്കറ്റിൻ്റെ വിജയം. സിഡ്നിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 4 വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് നേടിയത്. അഞ്ച് പന്തുകൾ ബാക്കിനിൽക്കെയാണ് പാകിസ്ഥാൻ്റെ വിജയം. പാകിസ്ഥാനായി മുഹമ്മദ് റിസ്‌വാന്‍ (57), ബാബര്‍ അസം (53) എന്നിവർ അർധസെഞ്ചുറി കണ്ടെത്തി.
 
ഓപ്പണിങ് വിക്കറ്റിൽ 105 റൺസ് നേടിയ ശേഷമാണ് പാക് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. മൂന്നാമനായെത്തിയ മുഹമ്മദ് ഹാരിസ് 26 പന്തിൽ 30 റൺസുമായി പാകിസ്ഥാനെ വിജയത്തിലെത്തിച്ചു. 19ആം ഓവറിൽ ഹാരിസിൻ്റെ വിക്കറ്റ് നഷ്ടമായെങ്കിലും ഷാൻ മസൂദ് പാകിസ്ഥാൻ്റെ വിജയം പൂർത്തിയാക്കി. ന്യൂസിലൻഡിനായി ട്രെൻ്റ് ബോൾട്ട് 2 വിക്കറ്റ് വീഴ്ത്തി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പ്രധാന മത്സരങ്ങളിൽ കളി മറക്കുന്നതാണ് ഇന്ത്യയുടെ ശീലം, സെമിയിൽ മുൻതൂക്കം ഇംഗ്ലണ്ടിനെന്ന് നാസ്സർ ഹുസൈൻ