ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (16:50 IST)
ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിലേക്കുള്ള താരലേലം ഡിസംബർ 23ന് കൊച്ചിയിൽ വെച്ച് നടക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. ഇതാദ്യമായാണ് താരലേലത്തിന് കൊച്ചി വേദിയാകുന്നത്.

ഒരു ദിവസത്തെ ലേലമായിരിക്കും ഇത്തവണ നടക്കുക. നേരത്തെ ഇസ്തംബൂളിൽ വെച്ചായിരിക്കും താരലേലമെന്നായിരുന്നു റിപ്പോർട്ടുകൾ. ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നവംബർ 15 വരെ അറിയിക്കാം. ലേലത്തിൽ ഓരോ ടീമിനും പരമാവധി 95 കോടി രൂപ ഉപയോഗിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :