അനുബന്ധ വാര്‍ത്തകള്‍
- കോലിയും രാഹുലും എന്താണ് ചെയ്തത്? രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍
- ഇന്ത്യന്‍ ആരാധകരുടെ വായടപ്പിക്കുന്നതിനേക്കാള്‍ വലിയ ആത്മസംതൃപ്തി ഇല്ല; ഫൈനലിനു മണിക്കൂറുകള്‍ക്ക് മുന്‍പ് വെല്ലുവിളിയുമായി ഓസീസ് നായകന്‍
- India vs Australia ODI World Cup Final: ഫൈനലില്‍ സൂര്യകുമാറിന് പകരം അശ്വിനോ? സാധ്യത ഇങ്ങനെ
- ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക സൂര്യകുമാര്‍ യാദവ് !
- ഈ ഇന്ത്യന്‍ ടീമിനെ പിടിച്ചുകെട്ടാന്‍ ഓസ്‌ട്രേലിയ പാടുപെടും; ആശംസകളുമായി സൗരവ് ഗാംഗുലി
ODI World Cup 2023 Final India vs Australia: ഇന്ത്യക്ക് 'തലവേദന' ! ഓസ്‌ട്രേലിയയുടെ പ്രൊഫഷണലിസത്തിനു മുന്നില്‍ രോഹിത്തും കൂട്ടരും തകിടുപൊടി, ആറാം ലോകകപ്പ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 240 ന് ഓള്‍ഔട്ടായി
ODI World Cup 2023 Final India vs Australia: ആറാം ഏകദിന ലോകകപ്പ് സ്വന്തമാക്കി ഓസ്‌ട്രേലിയ. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇന്ത്യയെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയയുടെ കിരീടധാരണം. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഇന്ത്യന്‍ ആരാധകരെ നിശബ്ദരാക്കുമെന്ന ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ വെല്ലുവിളി യാഥാര്‍ഥ്യമാക്കാന്‍ ടീമിലെ എല്ലാ താരങ്ങളും നൂറ് ശതമാനം പരിശ്രമിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 240 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43 ഓവറില്‍ ലക്ഷ്യം കണ്ടു. ഓസ്‌ട്രേലിയയ്ക്കായി ട്രാവിസ് ഹെഡ് സെഞ്ചുറി നേടി. 120 പന്തില്‍ 137 റണ്‍സാണ് ഹെഡ് നേടിയത്. 15 ഫോറുകളും നാല് സിക്‌സുകളും അടങ്ങിയതാണ് ഹെഡിന്റെ കിടിലന്‍ ഇന്നിങ്‌സ്. മാര്‍നസ് ലബുഷാനെ 110 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നു.