രേണുക വേണു|
Last Modified വെള്ളി, 26 മെയ് 2023 (20:10 IST)
Mumbai Indians: ഗുജറാത്തിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരം തുടങ്ങുന്നതിനു മുന്‍പ് തന്നെ കളിയില്‍ പകുതി ജയിച്ച് മുംബൈ ഇന്ത്യന്‍സ്. ടോസ് ലഭിച്ചതോടെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ആത്മവിശ്വാസം വര്‍ധിച്ചത്. ടോസ് നിര്‍ണായകമായ അഹമ്മദബാദിലെ പിച്ചില്‍ ടോസ് നഷ്ടപ്പെട്ടത് ഗുജറാത്തിനു തിരിച്ചടിയായിരിക്കുകയാണ്. ടോസ് ലഭിച്ച മുംബൈ ഇന്ത്യന്‍സ് ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുന്നൂറില്‍ കൂടുതല്‍ സ്‌കോര്‍ ഉയര്‍ത്തിയാല്‍ മാത്രമേ ഇനി ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമാകൂ.