ധോനിയെ സന്ദര്‍ശിച്ച് പതിരാനയുടെ കുടുംബം, പതിരാന സുരക്ഷിതമായ കൈകളിലാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് താരത്തിന്റെ സഹോദരി

അഭിറാം മനോഹർ| Last Modified വെള്ളി, 26 മെയ് 2023 (16:28 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വലിയ മുതല്‍ക്കൂട്ടായ താരമാണ് ശ്രീലങ്കന്‍ താരമായ മതീഷ പതിരാന. ശ്രീലങ്കയുടെ ഭാവി താരമെന്ന വിശേഷണമുള്ള താരത്തിന് വലിയ രീതിയിലുള്ള പിന്തുണയാണ് ധോനിയില്‍ നിന്നും ലഭിക്കുന്നത്. പതിരാനയ്ക്ക് ശ്രീലങ്ക അര്‍ഹമായ വിശ്രമം നല്‍കണമെന്നും ജോലി ഭാരം താരത്തിന്റെ കരിയര്‍ ഇല്ലാതെയാക്കുമെന്നും ധോനി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ ധോനിയെ സന്ദര്‍ശിച്ചിരിക്കുകയാണ് മതീഷ പതിരാനയുടെ കുടുംബം.


ധോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് മതീഷ പതിരാനയുടെ സഹോദരി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. മതീഷയെ പറ്റി ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അവന്‍ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന് തല പറഞ്ഞപ്പോള്‍ മല്ലി സുരക്ഷിതമായ കൈകളിലാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് എന്നായിരുന്നു ധോനിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ക്കൊപ്പം പതിരാനയുടെ സഹോദരി വിഷുക്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :