1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Punjab to release Dhawan

ശിഖര്‍ ധവാനെ പഞ്ചാബ് റിലീസ് ചെയ്യും

Punjab to release Dhawan
ശിഖര്‍ ധവാനെ കയ്യൊഴിഞ്ഞ് പഞ്ചാബ് കിങ്‌സ്. അടുത്ത സീസണില്‍ ധവാന്‍ പഞ്ചാബിനൊപ്പം കളിക്കില്ല. ധവാനെ റിലീസ് ചെയ്യാനാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം. ഇതോടെ ധവാന്‍ പഞ്ചാബ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് തെറിക്കും. 2022 ലെ താരലേലത്തില്‍ 8.25 കോടി രൂപയ്ക്കാണ് ധവാനെ പഞ്ചാബ് സ്വന്തമാക്കിയത്. 
 
ഈ സീസണിലെ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ഫ്രാഞ്ചൈസിക്ക് അതൃപ്തിയുണ്ട്. നായകനെന്ന നിലയില്‍ ധവാന്‍ എടുത്ത പല തീരുമാനങ്ങളും ടീമിന്റെ തോല്‍വിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. ഇത്ര ഭീമമായ തുകയ്ക്ക് ധവാനെ നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചു കഴിഞ്ഞു. 

ഈ സീസണില്‍ 11 കളികളില്‍ നിന്ന് 373 റണ്‍സാണ് ധവാന്റെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് 142.91 ആണ്. 41.44 ആണ് ശരാശരി.
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ചെല്‍സിയുടെ നെഞ്ചത്ത് യുണൈറ്റഡിന്റെ ആഘോഷം, ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചെത്തി