ഐപിഎല്‍ 2023ലെ മികച്ച ഇലവനില്‍ ധോനിയെ ഉള്‍പ്പെടുത്താതെ റെയ്‌ന

അഭിറാം മനോഹർ| Last Modified വെള്ളി, 26 മെയ് 2023 (19:13 IST)
ഐപിഎല്‍ 2023 സീസണ്‍ അവസാനിക്കാന്‍ 2 മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സീസണിലെ മികച്ച പ്ലേയിംഗ് ഇലവനെ തെരെഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഉറ്റസുഹൃത്തും തന്റെ മുന്‍ നായകനുമായ മഹേന്ദ്രസിംഗ് ധോനി റെയ്‌നയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ചില്ല. ചെന്നൈയുടെ നാല് കിരീടനേട്ടങ്ങളില്‍ ഭാഗമായിരുന്ന താരം ധോനിയെ ഒഴിവാക്കി നായകനായി തെരെഞ്ഞെടുത്തത് ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയാണ്. ലഖ്‌നൗവിന്റെ വെടിക്കെട്ട് താരമായ നിക്കോളാസ് പുറാനാണ് റെയ്‌നയുടെ ടീമിലെ വിക്കറ്റ് കീപ്പിംഗ് താരം.

രാജസ്ഥാന്റെ യശ്വസി ജയ്‌സ്വാളും ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്ലുമാണ് ടീമിലെ ഓപ്പണര്‍മാര്‍. വിരാട് കോലി സൂര്യകുമാര്‍ യാദവ് എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തും. ഫിനിഷറായി റിങ്കു സിംഗും ടീമില്‍ ഇടം നേടി. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്,ഹാര്‍ദ്ദിക് പാണ്ഡ്യ,യൂസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍. കാമറൂണ്‍ ഗ്രീന്‍,റുതുരാജ് ഗെയ്ക്ക്വാദ്, ലഖ്‌നൗ പേസര്‍ യഷ് താക്കൂര്‍,ജിതേഷ് ശര്‍മ,മതീഷ പതിരാന തുടങ്ങിയ താരങ്ങള്‍ സബ്സ്റ്റിറ്റിയൂട്ട് താരങ്ങളായ്യി റെയ്‌നയുടെ ടീമില്‍ ഇടം നേടി. ജിയോ സിനിമയിലെ ഐപിഎല്‍ പരിപാടിക്കിടെയാണ് 2023 ഐപിഎല്ലിലെ തന്റെ പ്ലേയിംഗ് ഇലവനെ റെയ്‌ന തെരെഞ്ഞെടുത്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :