അനുബന്ധ വാര്‍ത്തകള്‍
- രാജസ്ഥാനെ കരുത്തരാക്കിയതിൽ സഞ്ജുവിന് നിർണായകമായ പങ്ക്, സഞ്ജു കളിക്കാരിൽ വിശ്വസിക്കുന്ന നായകൻ: യൂസ്വേന്ദ്ര ചാഹൽ
- സൂര്യ ഗോൾഡൻ അടിച്ചു, എന്നാൽ ഒരു പൂജ്യം ഞാനുമിട്ടു
- മുംബൈ വിട്ട് കളഞ്ഞ മാണിക്യം, രാജസ്ഥാൻ ജേഴ്സിയിൽ 3000 റൺസ് തികച്ച് ജോസ് ബട്ട്ലർ
- സഞ്ജുവിന് അഭിമാനിക്കാം, ചെപ്പോക്കിൽ രാജസ്ഥാൻ വിജയിക്കുന്നത് 2008ന് ശേഷം ഇതാദ്യം
- സ്വപ്നങ്ങള്‍ക്കൊപ്പം പറക്കാന്‍ ഭാമ, സിനിമയിലേക്ക് തിരിച്ചെത്തുമോ ?
ക്യാച്ചസ് വിൻ മാച്ചസ്, നിർണായകമായത് മോയിൻ അലി വിട്ട് കളഞ്ഞ ക്യാച്ചുകൾ
ഐപിഎല്ലിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ 3 റൺസിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയൽസുമായി പരാജയപ്പെട്ടത്. അവസാന ബോൾ വരെ നീണ്ട മത്സരത്തിൽ മോയിൻ അലി ഫീൽഡിൽ വരുത്തിയ ചില പിഴവുകളാണ് നിർണായകമായത്. മത്സരത്തിൽ രാജസ്ഥാനെ ബാക്ക്ഫൂട്ടിൽ ആക്കാമായിരുന്ന അനവധി അവസരങ്ങളാണ് മത്സരത്തിൽ മോയിൻ അലി കളഞ്ഞുകുളിച്ചത്. ജോസ് ബട്ട്‌ലറുടെ നിർണായകവിക്കറ്റ് നേടാനായെങ്കിലും ബൗളിംഗിൽ റൺസ് വിട്ടുകൊടുത്ത മോയിൻ അലിക്ക് ബാറ്റ് കൊണ്ടും കാര്യമായ സംഭാവന ചെന്നൈയ്ക്ക് നൽകാനായില്ല.
മത്സരത്തിൽ ഓപ്പണിംഗ് താരം യശ്വസി ജെയ്സ്വാൾ പുറത്തായതോടെ ദേവ്ദത്ത് പടിക്കലായിരുന്നു സഞ്ജുവിന് പകരം മൂന്നാം നമ്പറിലെത്തിയത്. 38 റൺസ് മത്സരത്തിൽ നേടിയ പടിക്കൽ 14 റൺസിൽ കിട്ടിയ ക്യാച്ച് മോയിൻ അലി വിട്ടുകളഞ്ഞിരുന്നു. ഇതോടെ മത്സരത്തിൽ നിർണായകമായ കൂട്ടുക്കെട്ടുണ്ടാക്കാൻ പടിക്കലിനും ബട്ട്‌ലറിനും കഴിഞ്ഞു.
ഇതോടെ തുടർച്ചയായി വിക്കറ്റ് വീഴ്ത്തി രാജസ്ഥാനെ സമ്മർദ്ദത്തിലാക്കാനുള്ള അവസരം ചെന്നൈക്ക് നഷ്ടമായി. ഇതുപോലെ സഞ്ജു സാംസൺ പൂജ്യനായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ രവിചന്ദ്രൻ അശ്വിനെ പുറത്താക്കാനുള്ള 2 അവസരങ്ങളാണ് മോയിൻ അലി വിട്ടുകളഞ്ഞത്. 2സിക്സും ഒരു ബൗണ്ടറിയും നേടിയാണ് അശ്വിൻ അതിന് ശിക്ഷ നൽകിയത്. മത്സരത്തിൻ്റെ നിർണായകമായ ഘട്ടങ്ങളിൽ ഈ അവസരങ്ങൾ മുതലാക്കാൻ ചെന്നൈയ്ക്ക് സാധിച്ചിരുന്നെങ്കിൽ രാജസ്ഥാനെതിരെ അനായാസമായി വിജയിക്കാൻ ചെന്നൈയ്ക്ക് സാധിക്കുമായിരുന്നുവെന്ന് ആരാധകർ പറയുന്നു.