1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju samson creates unwanted record

സൂര്യ ഗോൾഡൻ അടിച്ചു, എന്നാൽ ഒരു പൂജ്യം ഞാനുമിട്ടു

സഞ്ജു സാംസൺ
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ വിജയിക്കാനായെങ്കിലും തുടർച്ചയായ 2 മത്സരങ്ങളിൽ ബാറ്റിംഗിൽ പരാജയപ്പെട്ട നായകൻ സഞ്ജു സാംസണിനെതിരെ വിമർശനം ശക്തമാകുന്നു. മികച്ച പ്രതിഭയെന്ന വിശേഷണം പണ്ട് മുതൽ ഉണ്ടെങ്കിലും താരത്തിൻ്റെ സ്ഥിരതയില്ലായ്മയെയാണ് എതിരാളികൾ എല്ലാകാലവും ചൂണ്ടികാട്ടിയിരുന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തിലാണ് സഞ്ജു കളിക്കുന്നതെന്ന് ആരാധകരും പറയുന്നു.
 
ഇന്നലെ ചെന്നൈക്കെതിരെ പൂജ്യത്തിന് പുറത്തായതൊടെ ഐപിഎല്ലിൽ ഏറ്റവുമധികം തവണ ഡെക്കാവുന്ന റോയൽസ് താരമെന്ന നാണക്കേടും സഞ്ജുവിൻ്റെ പേരിലായി. മുൻ ഓസീസ് താരമായ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനെയും സ്റ്റുവർട്ട് ബിന്നിയേയുമാണ് താരം മറികടന്നത്. ഈ സീസണിന് മുൻപ് ആറ് ഡെക്കായിരുന്നു താരത്തിൻ്റെ പേരിലുണ്ടായിരുന്നത്.
 
ചെന്നൈയുടെ രവീന്ദ്ര ജഡേജയ്ക്കായിരുന്നു സഞ്ജുവിൻ്റെ വിക്കറ്റ്. താരത്തിൻ്റെ ഇരുനൂറാമത്തെ ഐപിഎൽ വിക്കറ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ സീസണിൽ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് കഴിഞ്ഞ 2 മത്സരങ്ങളിൽ സഞ്ജു നടത്തുന്നത്.
 
അടുത്ത ലേഖനം
മുംബൈ വിട്ട് കളഞ്ഞ മാണിക്യം, രാജസ്ഥാൻ ജേഴ്സിയിൽ 3000 റൺസ് തികച്ച് ജോസ് ബട്ട്‌ലർ