1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Jos butler completes 3000 runs in RR jersey

മുംബൈ വിട്ട് കളഞ്ഞ മാണിക്യം, രാജസ്ഥാൻ ജേഴ്സിയിൽ 3000 റൺസ് തികച്ച് ജോസ് ബട്ട്‌ലർ

ജോസ് ബട്ട്‌ലർ
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ രാജസ്ഥാൻ റോയൽസിനായി 3000 ഐപിഎൽ റൺസ് കുറിച്ച് ഓപ്പണിംഗ് താരം ജോസ് ബട്ട്‌ലർ. 85 മത്സരങ്ങളിൽ നിന്നാണ് രാജസ്ഥാൻ്റെ വിശ്വസ്ത താരം 3000 റൺസ് തികച്ചത്. ചെന്നൈക്കെതിരെ 10 പന്തിൽ നിന്നും 17 റൺസ് നേടിയപ്പോഴായിരുന്നു നാഴികകല്ല് താരം മറികടന്നത്.
 
75 ഇന്നിങ്ങ്സിൽ നിന്നും 3000 റൺസ് തികച്ച വിൻഡീസ് താരം ക്രിസ് ഗെയ്‌ലിനും 80 ഇന്നിങ്ങ്സിൽ നിന്നും 3000 റൺസ് തികച്ച കെ എൽ രാഹുലിനും തൊട്ട് പിന്നിലാണ് രാജസ്ഥാൻ്റെ ജോസേട്ടൻ.കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബട്ട്‌ലർ ഈ സീസണിലും രാജസ്ഥാനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് കഴിഞ്ഞ സീസണിൽ 863 റൺസാണ് ബട്ട്‌ലർ അടിച്ചുകൂട്ടിയത്.
 
2016,2017 സീസണുകളിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ബട്ട്‌ലറിനെ 2018ലാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. തൻ്റെ ആദ്യ 7 ഇന്നിങ്ങ്സിൽ നിന്നും 29 റൺസ് മാത്രമാണ് ബട്ട്‌ലർക്ക് രാജസ്ഥാനായി നേടാനായത്. എന്നാൽ ബാറ്റിംഗ് ഓർഡറിൽ താരം മുന്നോട്ട് വന്നതോടെ രാജസ്ഥാൻ്റെ പ്രധാനതാരമായി ബട്ട്‌ലർ മാറി. ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി 5 അർധസെഞ്ചുറിക്ക് മുകളിലുള്ള സ്കോർ നേടിയതിൻ്റെ റെക്കോർഡ് ബട്ട്‌ലറുടെ പേരിലാണ്. കഴിഞ്ഞ സീസണിൽ രാജസ്ഥാനെ ഫൈനലിലെത്തിക്കുന്നതിലും നിർണായകമായ പങ്കാണ് ബട്ട്‌ലർ വഹിച്ചത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സഞ്ജു സാംസണ് 12 ലക്ഷം പിഴ