സ്വപ്നങ്ങള്‍ക്കൊപ്പം പറക്കാന്‍ ഭാമ, സിനിമയിലേക്ക് തിരിച്ചെത്തുമോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ഏപ്രില്‍ 2023 (09:18 IST)
ഭാമ മലയാള സിനിമയിലേക്ക് തിരിച്ചെത്തമോ എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ഈയടുത്താണ് മിനി സ്‌ക്രീന്‍ പരിപാടികളില്‍ നടി സജീവമായത്. വൈകാതെ തന്നെ നടി ഫിലിം ക്യാമറയ്ക്ക് മുന്നില്‍ എത്തും എന്ന് പ്രതീക്ഷിക്കാം. അതിനൊരു സൂചന നല്‍കിക്കൊണ്ട് നടി പുതിയ ചിത്രം പങ്കുവെച്ചു.
നിങ്ങളുടെ സ്വപ്നങ്ങള്‍ ഉയരത്തില്‍ പറക്കട്ടെ എന്ന് കുറിച്ച് കൊണ്ടാണ് നടി പുതിയ ചിത്രം പങ്കുവെച്ചത്.
2020 ആയിരുന്നു ബിസിനസുകാരനായ അരുണിനെ നടി വിവാഹം ചെയ്തത്. മകളുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :