1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mcgrath praises risabh pant

ഒടുവിൽ മഗ്രാത്തും പറയുന്നു, പന്ത് ഞങ്ങളുടെ ഗിൽക്രിസ്റ്റിനെ പോലെ

പന്ത്
ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസ്ട്രേലിയയുടെ മുൻ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ഗ്ലെൻ മഗ്രാത്ത്. ഓസീസിന്റെ ഇതിഹാസ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റുമായി താരതമ്യപ്പെടുത്തിയാണ് മഗ്രാത്തിന്റെ പ്രശംസ. പന്തിന്റെ ബാറ്റിങ് കാണുമ്പോൾ ഓർമ വരുന്നത് ഗില്ലിയെയാണെന്നാണ് മഗ്രാത്ത് പറയുന്നത്.
 
ഗില്ലി എല്ലായ്‌പ്പോഴും ഷോട്ടുകൾ കളിച്ചുകൊണ്ടെയിരിക്കും. ബാറ്റിങ്ങിനെത്തിയാൽ എപ്പോഴും എന്തെങ്കിലും ചെയ്‌തുകൊണ്ടിരിക്കുന്ന ശൈലി പന്തിനും ഗില്ലിക്കും ഉണ്ടെന്ന് ചൂണ്ടികാണിച്ചാണ് മഗ്രാത്തിന്റെ താരതമ്യം. ആദ്യ ടെസ്റ്റിൽ ടീമിൽ ഇടം നേടാനായില്ലെങ്കിലും രണ്ടാം ടെസ്റ്റിൽ വെടിക്കെട്ട് പ്രകടനത്തിലൂടെ മത്സരത്തിന്റെ ഗതി തിരിക്കുന്ന പ്രകടനം കാഴ്‌ച്ചവെക്കാൻ പന്തിനായിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
തെറ്റു പറ്റിയിട്ടും ജഡേജയെ ചേർത്ത് നിർത്തി രഹാനെ, നായകന്റെ പ്രവർത്തിയെന്ന് സോഷ്യൽ മീഡിയ