തെരഞ്ഞെടുപ്പിന് ശേഷം സ്കൂളുകളിൽ 10, 12 ക്ലാസുകൾ ആരംഭിച്ചേയ്ക്കും

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 4 ഡിസം‌ബര്‍ 2020 (08:05 IST)
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം സ്കൂളുകളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകൾ ആരംഭിയ്ക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ. താഴ്ന്ന ക്ലാസുകളിൽ ഈ വർഷം സ്കുളിൽ പോയുള്ള ക്ലാസുകൾ ഉണ്ടാകില്ല എന്നാണ് വിവരം. കൊവിഡ് വ്യാപനത്തെ അടിസ്ഥാനപ്പെടുത്തിയാകും ക്ലാസുകൾ ആരംഭിയ്ക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക എന്ന് പൊതുവിദ്യാഭ്യാസ വാകുപ്പ് വ്യക്തമാക്കി. കേരളത്തിൽ പത്ത് പന്ത്രണ്ട് ക്ലസുകളിലെ വിദ്യാർത്ഥികൾക്ക് സംശയ ദുരീകരണത്തിനും ആവർത്തിച്ചുള്ള പഠനത്തിനും, പ്രാക്ടിക്കൽ ക്ലാസുകൾക്കും ഈ സമയം പ്രയോചനപ്പെടുത്താനാകും.

അധികം വൈകാതെ തന്നെ ഈ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയെ നേരിടേണ്ടിവരും എന്നതിനാലാണ് നേരത്തെ ക്ലാസുകൾ തുടങ്ങുന്നത് ആലോചിയ്ക്കുന്നത്. ഡിസംബർ 17 മുതൽ അധ്യാപകർ സ്കൂളിലെത്തണം എന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. ഓരോ ദിവസവും എത്ര അധ്യാപകർ എത്തണം എന്നത് സ്കൂൾ തലത്തിൽ തന്നെ തിരുമാനിയ്ക്കാൻ സ്വാതന്ത്ര്യം നൽകിയേക്കും. സിലബസ് വെട്ടിച്ചുരുക്കേണ്ട എന്നാണ് സർക്കാരിന്റെ തീരുമാനം. ദേശീയ തലത്തിൽ സിലബസ് വെട്ടിക്കുറച്ചാൽ അതിനനുസരിച്ച് കേരളത്തിലും സിലബസ് ചുരുക്കിയേക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :