അഭിറാം മനോഹർ|
Last Modified ശനി, 26 ഡിസംബര്‍ 2020 (15:09 IST)
ഓസീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അജിങ്ക്യ രഹാനെയുടെ ക്യാപ്‌റ്റൻസിയെ പുകഴ്‌ത്തി മുൻ താരങ്ങൾ. രഹനെ തന്റെ ബൗളർമാരെ മനോഹരമായി ഉപയോഗിച്ചുവെന്നാണ് മഗ്രാത്തിന്റെ അഭിപ്രായം.
രഹാനെ തന്റെ ബൗളർമാരെ നന്നായി പിന്തുണച്ചു.ഒരു ഘട്ടത്തില്‍ നാല് സ്ലിപ്പിലും ഒരു ഗള്ളിയും ഫീല്‍ഡറെ നിയോഗിച്ചാണ് രഹാനെ കളിച്ചത്. പിന്നീട് സ്മിത്ത് ക്രീസിലെത്തിയപ്പോൾ ബുമ്രയെ വീണ്ടും പന്തേല്‍പ്പിച്ച് സമ്മര്‍ദം ചെലുത്തി. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയുടെ മികവാണത്. മഗ്രാത്ത് പറഞ്ഞു.
അതേസമയം മികച്ച ബൗളിങ് ചെയ്‌ഞ്ചുകളായിരുന്നു രഹാനെ നടത്തിയതെന്ന് സെവാഗ് പ്രശംസിച്ചു.ആദ്യ ദിവസം തന്നെ 195ന് പുറത്താക്കുകയെന്നത് വളരെ വലിയ കാര്യമാണ്. ഇനിയെല്ലാം ബാറ്റ്‌സ്മാന്മാരുടെ കൈകളിലാണ് സെവാഗ് പറഞ്ഞു.
മുൻ താരങ്ങൾ മാത്രമല്ല സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണമാണ് രഹാനെയുടെ ക്യാപ്‌റ്റൻസിയെ പറ്റി ഉള്ളത്.